ജനപഥം റേഡിയോ പരിപാടി : പാനലിലേക്ക് അപേക്ഷിക്കാം

post

തിരുവനന്തപുരം : വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ പ്രതിവാര റേഡിയോ പരിപാടിയായ ജനപഥത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രചനയും നിര്‍മ്മാണ ചുമതലയും നിര്‍വഹിക്കുന്നതിന് പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരുടെ പാനല്‍ രൂപീകരിക്കുന്നു. ഏതെങ്കിലും വിഷയത്തിലുളള അംഗീകൃത ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും, റേഡിയോ പരിപാടികളുടെ നിര്‍മ്മാണത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20-40 ആണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് ഏഴിന് വൈകിട്ട് അഞ്ചു വരെയാണ്. അപേക്ഷ അയക്കേണ്ട വിലാസം: ഡയറകടര്‍, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1.