മൃഗങ്ങളെ ഉപയോഗിച്ചുള്ള മത്സരങ്ങള്‍ നിരോധിച്ചു

post

ജില്ലയില്‍ ചിറക്കര വില്ലേജില്‍ ഓഗസ്റ്റ് 28 ന് നിയമ വിരുദ്ധമായി മൃഗങ്ങളെ ഉപയോഗിച്ച് നടത്താനിരുന്ന എല്ലാ മത്സരങ്ങളും നിരോധിച്ച് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവിട്ടു.

സുപ്രീം കോടതി, ഹൈക്കോടതി വിധിന്യായങ്ങള്‍, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം 1960 എന്നിവ പ്രകാരം കാളകളെയും പോത്തുകളെയും ഉപയോഗിച്ചുള്ള കാളപൂട്ട്, മരമടി, കന്നുപൂട്ട് തുടങ്ങിയ എല്ലാ മത്സരങ്ങളും സമ്പൂര്‍ണ്ണമായി നിരോധിച്ചിട്ടുള്ളതാണ്. നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ നിയമം കര്‍ശനമായി പാലിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരോട് നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ ഉത്തരവായി.