മില്‍മ ഇനി ഓണ്‍ലൈനായി വീട്ടിലെത്തും

post

മില്‍മ ഇനി ഓണ്‍ലൈനായി വീട്ടിലേക്കും. ഇതിന്റെ ഭാഗമായി കൊഴുപ്പുകൂടിയ മില്‍മ റിച്ച് പാല്‍, ഗുണമേ•യേറിയ സ്മാര്‍ട്ട് തൈര് എന്നീ ഉത്പന്നങ്ങളുടെ സ്വിഗ്ഗി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് തയ്യാറാക്കുന്നത്. വിതരണ ഉദ്ഘാടനം ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 മണിക്ക് കൊല്ലം പ്രസ് ക്ലബ് ഹാളില്‍ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. എം.മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. ആദ്യവില്പന മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും.