ആറളത്തെ കാട്ടാനശല്യം: 11, 12 തീയ്യതികളില്‍ സംയുക്ത പരിശോധന

post

കാട്ടാനശല്യം രൂക്ഷമായ ആറളത്ത് ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. പൊതുമരാമത്ത്, വനം വകുപ്പുകള്‍, ഐ ടി ഡി പി എന്നിവയിലെ ഉദ്യോഗസ്ഥര്‍ ആഗസ്റ്റ് 11, 12 തീയ്യതികളില്‍ സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. തുടര്‍ന്ന് അടിയന്തര റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും.