കോട്ടയത്ത്‌ വ്യവസായ സംരംഭകർക്കായിവായ്പ, ലൈസൻസ്, സബ്‌സിഡി മേള

post

 സംരംഭക വർഷത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ പഞ്ചായത്ത്, നഗരസഭതലത്തിൽ വായ്പ, ലൈസൻസ്, സബ്‌സിഡി മേളകൾ സംഘടിപ്പിക്കുന്നു. താല്പര്യമുള്ള സംരംഭകർ ഓഗസ്റ്റ് 10നകം മീനച്ചിൽ താലൂക്ക് വ്യവസായ വികസന ഓഫീസിലോ അതത് തദ്ദേശസ്ഥാപനതലങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ വകുപ്പ് ഇന്റേണുമായോ ബന്ധപ്പെടണമെന്ന് മീനച്ചിൽ ഉപജില്ലാ വ്യവസായ ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 9188127080, 9188127081 9188127082 9188127083.