കോട്ടയം ജില്ലയിൽ 37 ക്യാമ്പുകൾ; 852 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

post


കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ 37 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്ക് - 17, കാഞ്ഞിരപ്പള്ളി - 4, കോട്ടയം - 15, ചങ്ങനാശേരി-1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

273 കുടുംബങ്ങളിലായി 852 പേർ ക്യാമ്പുകളിലുണ്ട്. ഇതിൽ 348 പുരുഷന്മാരും 366 സ്ത്രീകളും 138 കുട്ടികളുമുൾപ്പെടുന്നു.