ദുരന്തബാധിത മേഖലകൾ മന്ത്രി സന്ദർശിച്ചു

post

കൂട്ടിക്കൽ പ്രദേശത്തെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് റവന്യൂ മന്ത്രി കെ. രാജൻ. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, കെ.എം.ജെ. പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകൾ മന്ത്രി സന്ദർശിച്ചു.

ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ 22 കുടുംബങ്ങളിലെ 74 പേരും കെ.എം.ജെ. പബ്ലിക് സ്‌കൂളിലെ ക്യാമ്പിൽ 27 കുടുംബങ്ങളിൽ നിന്നും 68 പേരും നിലവിലുണ്ട്. ദുരിത ബാധിതരോട് സംസാരിച്ച മന്ത്രി വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമിക്കാൻ സർക്കാർ സഹായം ഉണ്ടാകുമെന്ന് ഉറപ്പു നൽകി. കൂട്ടിക്കൽ ചപ്പാത്തിന് സമീപം ഒഴുക്കിൽപ്പെട്ടു മരിച്ച റിയാസ് കന്നുപറമ്പിലിന്റെ വീട് മന്ത്രി സന്ദർശിച്ചു.