തദ്ദേശ ഉപതിരഞ്ഞെടുപ്പ് : പോളിംഗ് 73 ശതമാനം

post

സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളില്‍ നടന്ന വോട്ടെടുപ്പില്‍ 72.98 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്ത് നാല് മുനിസിപ്പാലിറ്റി പതിമൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇരുപത് വാര്‍ഡുകളിലായി 59,948 പുരുഷന്‍മാരും 64,471 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്ററും ഉള്‍പ്പെടെ ആകെ 1,24,420 വോട്ടര്‍മാരുണ്ടായിരുന്നു.

വോട്ടെടുപ്പ് സമാധാനപരമായിരുന്നു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെണ്ണല്‍ ഇന്ന് (22 ജൂലൈ) രാവിലെ 10നു വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഫലം കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TREND -ല്‍ ലഭിക്കും.

പോളിംഗ് ശതമാനം വാര്‍ഡ്തലത്തില്‍;

കൊല്ലം - ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര-82.79, ഇളമ്പള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ ആലുംമൂട്-75.99.

ആലപ്പുഴ - പാലമേല്‍ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി-79.23.

കോട്ടയം - കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂര്‍-63.84

ഇടുക്കി - വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ അച്ചന്‍കാനം-80.66, രാജകുമാരി ഗ്രാമ പഞ്ചായത്തിലെ കുംഭപ്പാറ-78.84

എറണാകുളം - ആലുവ മുനിസിപ്പല്‍ കൗണ്‍സിലിലെ പുളിഞ്ചോട്-71.07

തൃശ്ശൂര്‍ - കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂത്തേടത്ത്പടി-80.88

പാലക്കാട് - തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി-64.41

മലപ്പുറം - മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്-47.13, മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലിലെ മൂന്നാംപടി-73.71, മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലിലെ കിഴക്കേതല-83.52, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ്-52.23, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം-75.98

കോഴിക്കോട് - തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത്-73.23

കാസര്‍ഗോഡ്- കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലിലെ തോയമ്മല്‍-84.30, ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ പട്ടാജെ-79.61, പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുഴ-57.14, കുമ്പള ഗ്രാമപഞ്ചായത്തിലെ പെര്‍വാഡ്-75.24, കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ആടകം-79.71.