എന്റെ നഗരം, ശുചിത്വ നഗരം; മേഖലാതല ശില്പശാല 16, 19, 25 തിയതികളില്‍

post

എന്റെ നഗരം, ശുചിത്വ നഗരം എന്ന പേരില്‍ നഗരസഭകള്‍ക്കായി നടത്തുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ മേഖലാതല ശില്പശാലകള്‍ ജൂലൈ 16, 19, 25 തിയതികളില്‍ നടക്കും. തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വടക്കന്‍ മേഖലാതല ശില്പശാല 16 ന് കണ്ണൂര്‍ ധര്‍മശാലയിലെ ഇന്ത്യന്‍ കോഫി ഹൗസ് ഹാളിലും തെക്കന്‍ മേഖല ശില്പശാല 19 ന് തിരുവനന്തപുരം ഐ എം ജി ഹാളിലും മധ്യമേഖലാ ശില്പശാല 25 ന് എറണാകുളം ടൗണ്‍ ഹാളിലും നടക്കും.

കണ്ണൂരില്‍ നടക്കുന്ന ശില്പശാലയില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രതിനിധികളും എറണാകുളത്ത് നടക്കുന്ന ശില്പശാലയില്‍ തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രതിനിധികളും പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന ശില്പശാലയില്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രതിനിധികള്‍ പങ്കെടുക്കും

നഗരസഭാതലത്തില്‍ ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിക്കുന്നത്. കേന്ദ്ര -പാര്‍പ്പിട നഗരകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടര്‍മാര്‍, പ്രോഗ്രാം ഓഫിസര്‍മാര്‍ തുടങ്ങിയവരും വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. കേന്ദ്ര സംസ്ഥാന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ ക്രമീകരിക്കുന്നതിനാവശ്യമായ നടപടികള്‍ ശില്പശാല ചര്‍ച്ച ചെയ്യും. സെഷനുകള്‍ക്ക് ശേഷം നഗരസഭാതലത്തില്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കും.