സര്‍ക്കാര്‍ ഡയറി: വകുപ്പുകള്‍ വിവരം നല്‍കണം

post

2023-ലെ സര്‍ക്കാര്‍ ഡയറിയില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഓണ്‍ലൈനായി നല്‍കണം. വകുപ്പുകള്‍ക്കും ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in ലൂടെ നേരിട്ടോ https://www.gad.kerala.gov.in ല്‍ പ്രവേശിച്ചോ ഡയറിയില്‍ ഉള്‍പ്പെടുത്തേണ്ട വിശദാംശങ്ങള്‍ നല്‍കാം. ജൂലൈ 31 വരെ ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താം.

ഓണ്‍ലൈനില്‍ നല്‍കുന്ന വിശദാംശങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഓഫീസ് മേധാവിക്കാണ്. ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഹെല്‍പ്പ്ലൈന്‍ നമ്പരായ 0471 2518120 ലൂടെയോ keralagovernmentdiary@gmail.com എന്ന മെയില്‍ ഐഡി വഴിയോ പരിഹാരം തേടാം.

2022ലെ സര്‍ക്കാര്‍ ഡയറിയില്‍ ഉള്‍പ്പെട്ടിട്ടുളളതും യൂസര്‍ നെയിമും പാസ് വേഡും ലഭ്യമായിട്ടില്ലാത്തതുമായ സ്ഥാപനങ്ങളും ഓഫീസുകളും keralagovernmentdiary@gmail.com എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടണം. നിശ്ചിത സമയപരിധിക്കുളളില്‍ ഓണ്‍ലൈനായി വിവരങ്ങള്‍ ഉള്‍പ്പെടുത്താത്ത/നിലവിലുളള വിവരം ശരിയാണെന്ന് ഉറപ്പുവരുത്താത്ത സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഡയറിയില്‍ നിന്നും ഒഴിവാക്കുമെന്ന് പൊതുഭരണ (ഏകോപനം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.