കേരള സര്‍വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനില്‍ എ++ ഗ്രേഡ്: അഭിമാനനേട്ടം

കേരത്തിലെ സര്‍വകലാശാലകളില്‍ ഗുണമേന്‍മാ വര്‍ധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിലൊന്നാണ് കേരള സര്‍വകലാശാല നാക് അക്രഡിറ്റേഷനില്‍ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സര്‍വകലാശാല ഈ അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. അഖിലേന്ത്യാ തലത്തില്‍ത്തന്നെ ഉയര്‍ന്ന ഗ്രേഡ് ആണിത്. ഗുണമേന്‍മാ വര്‍ധനവിനായി സര്‍വകലാശാലകളില്‍ നടക്കുന്ന പരിശ്രമങ്ങളില്‍ ഊര്‍ജ്ജസ്വലമായി പങ്കുചേര്‍ന്ന് കേരളത്തിന് സമുന്നതസ്ഥാനം നേടിത്തന്ന കേരള സര്‍വകലാശാലയെ മന്ത്രി അഭിനന്ദനങ്ങളറിയിച്ചു.