'ലിറ്റില്‍ കൈറ്റ്സ്' പുതിയ ബാച്ചിലേക്ക് 62454 കുട്ടികള്‍

post

പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കിവരുന്ന ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബില്‍ ഈ വര്‍ഷത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്  മാര്‍ച്ച് 19 ന് നടന്ന അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2055 യൂണിറ്റുകളില്‍ നിന്ന് 96147 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 1988 യൂണിറ്റുകളില്‍ നിന്നുള്ള 62454 വിദ്യാര്‍ത്ഥികളെയാണ് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുത്തത്. പരീക്ഷാഫലം സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്സ് ലോഗിനില്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനിമേഷന്‍, പ്രോഗ്രാമിംഗ്, മൊബൈല്‍ ആപ് നിര്‍മാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാര്‍ഡ്വെയര്‍, ഇലക്ട്രോണിക്സ്, ഐ.ഒ.ടി, റോബോട്ടിക്സ്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കും. ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങളില്‍ 'എ ഗ്രേഡ്' ലഭിക്കുന്ന കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നുണ്ട്. ഡിജിറ്റല്‍ മീഡിയ ലിറ്ററസി ഉള്‍പ്പെടെ നിരവധി പുതിയ പദ്ധതികള്‍ ലിറ്റില്‍ കൈറ്റ്സ് വഴി  നടപ്പാക്കുന്നുണ്ട്.