കലക്ടര്‍ക്ക് വനിതാദിനാശംസകളുമായി വിദ്യാർഥികൾ

post


കൊല്ലം: പൂക്കളും പൊന്നാടയുമായി ജില്ലാ കലക്ടറെ കാണാന്‍ കുരുന്നുകളെത്തി. വനിതാ ദിനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ടൗണ്‍ യു.പി.എസിലെ അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ ചേംബറിലേക്ക് അധ്യാപകര്‍ക്കൊപ്പം എത്തിയത്. കുട്ടികളുമായി വിശേഷങ്ങള്‍ പങ്കുവച്ച കലക്ടറോട് വനിതാ ദിനത്തെക്കുറിച്ചും ഔദ്യോഗിക ജീവിതത്തെക്കുറിച്ചുമെല്ലാം മിടുക്കികള്‍ ചോദിച്ചറിഞ്ഞു.
ജീവിത വിജയത്തിന് ‘സ്വയം വിശ്വസിക്കുക' എന്ന സന്ദേശമാണ് പിന്തുടരേണ്ടതെന്ന് പറഞ്ഞാണ് ജില്ലാ കലക്ടര്‍ കുട്ടിക്കൂട്ടത്തെ യാത്രയാക്കിയത്. വനിതാദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ് അഭിമുഖത്തിന് കുട്ടികളെ കൊണ്ടുവന്നതെന്ന് ഹെഡ്മാസ്റ്റര്‍ യേശുദാസ് പറഞ്ഞു.