കേപ്പിൽ എം.ബി.എ പ്രവേശനം

post

കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള തലശ്ശേരി എൻജിനിയറിങ് കോളേജിലും പുന്നപ്രയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (ഐ.എം.റ്റി) യിലും ദ്വിവത്സര ഫുൾ ടൈം എം.ബി.എ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 10ന് രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഡിഗ്രിക്ക് 50 ശതമാനം മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം. കെ-മാറ്റ് യോഗ്യത നിർബന്ധമില്ല. ഫോൺ: 8590599431, 0477-226760