പച്ചതുരുത്തിനെ തൊട്ടറിഞ്ഞ് ടീന്‍ ഫോര്‍ ഗ്രീന്‍

വയനാട്: ഹരിത കേരളം മിഷന്‍ വയനാട്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നാഷണല്‍ സര്‍വ്വീസ് സ്‌കീം വയനാട് എന്നിവര്‍ സംയുക്തമായി 'ടീ ഫോര്‍ ഗ്രീന്‍ പച്ച തുരുത്തിലേക്ക്' സന്ദര്‍ശനം നടത്തി.ജില്ലാ കളക്ടര്‍ എ.ഗീത മുഖ്യാഥിതിയായി. പിണങ്ങോട് ഡബ്ല്യു എം ഒ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ടീന്‍ ഫോര്‍ ഗ്രീന്‍ അംഗങ്ങള്‍ കൂടിയായ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളാണ് പച്ചതുരുത്ത് സന്ദര്‍ശിച്ചത്.
പച്ച തുരുത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെ ക്കുറിച്ച് എം. എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍ ഉദ്യോഗസ്ഥന്‍ സലീംപിച്ചന്‍ കുട്ടികളോട് സംവദിച്ചു. 2019 ലോക പരിസ്ഥിതി ദിനത്തിലാണ് പച്ചതുരുത്ത് പദ്ധതിക്ക് ഇവിടെ തുടക്കമായത്.എടത്തറകടവ് പുഴയുടെ തീരത്ത് ഒരു ഏക്കറിലധികം വിസ്തൃതിയിലാണ് ചോലപ്പുറം പച്ചതുരുത്ത് സ്ഥിതി ചെയ്യുന്നത്. പുഴയോരത്തിന്റെ സ്വഭാവികത നഷ്ടപ്പെടാതെ തന്നെ മുളകളും മരങ്ങളും പഴവര്‍ഗ്ഗങ്ങളും ഇവിടെ നട്ടപിടിപ്പിച്ചിട്ടുണ്ട്.