ത്രിവത്സര ഡിപ്‌ളോമ കോഴ്‌സ് സ്‌പോട്ട് അഡ്മിഷന്‍

post

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്‌നിക് കോളേജുകളിലേക്കും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേക്കും ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ 2022-23 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഐ.എച്ച്.ആര്‍.ഡി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. SITTTR മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കിട്ടുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഐ.എച്ച്.ആര്‍.ഡി കോളേജില്‍ നേരിട്ടെത്തി സ്‌പോട്ട് അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. മോഡല്‍ പോളിടെക്‌നിക് കോളേജ്, പൈനാവ്, മോഡല്‍ പോളിടെക്‌നിക് കോളേജ്, മറ്റക്കര, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ദൂരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തും. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ, ഇനി പറയുന്ന നമ്പറുകളില്‍ കോളേജുമായി ബന്ധപ്പെടുകയോ ചെയ്യുക. മോഡല്‍ പോളിടെക്‌നിക് കോളേജ്, മറ്റക്കര 8547005081, മോഡല്‍ പോളിടെക്‌നിക് കോളേജ്, പൈനാവ് 8547005084, മോഡല്‍ പോളിടെക്‌നിക് കോളേജ്, മാള 8547005080, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാര്‍ 8547005035, മോഡല്‍ പോളിടെക്‌നിക് കോളേജ്, കുഴല്‍മന്നം 8547005086, മോഡല്‍ പോളിടെക്‌നിക് കോളേജ്, വടകര 8547005079, മോഡല്‍ പോളിടെക്‌നിക് കോളേജ്, കല്ല്യാശ്ശേരി 8547005082, മോഡല്‍ പോളിടെക്‌നിക് കോളേജ്, കരുനാഗപ്പള്ളി 8547005083.