ന്യൂനമർദ്ദ സാധ്യത: മാർച്ച് 2,3 തീയതികളിൽ തെക്കൻ കേരളത്തിൽ മഴ പെയ്തേക്കും

post

തിരുവനന്തപുരം:  ബംഗാൾ ഉൾകടലിലും ആൻഡമാൻ  കടലിലും സമീപ പ്രദേശങ്ങളിലുമായി  നാളെയോടെ ( ഫെബ്രുവരി 27) ചക്രവാതചുഴി ( cyclonic circulation ) രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തി പ്രാപിച്ചു തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും ശ്രീലങ്ക ഭാഗത്തേക്ക്‌ നീങ്ങാനും സാധ്യതയുണ്ട്. മാർച്ച് 2, 3 തീയതികളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.