എം.ടെക്‌ സ്‌പോട്ട് അഡ്മിഷൻ

post

കേന്ദ്ര ഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജി, വെള്ളയമ്പലം, തിരുവനന്തപുരത്ത്, താഴെ പറയുന്ന തൊഴിലധിഷ്ഠിത എം.ടെക്‌ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും.

എംടെക് (വിഎൽഎസ്‌ഐ ആൻഡ് എംബഡഡ്‌ സിസ്റ്റംസ്) എംടെക് (സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി) എസ്.സി / എസ്.ടി കാറ്റഗറി സീറ്റൊഴിവ്- 1 (സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി). അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28. കൂടുതൽ വിവരങ്ങൾക്ക്: erdciit.ac.in, 8547897106, 9446103993, 81388997025.