അപേക്ഷ ക്ഷണിച്ചു

post

ആലപ്പുഴ:  ഫിഷറീസ് വകുപ്പ് 2021-22 സാമ്പത്തിക വർഷം പ്രത്യേക ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വലയും പിന്നാമ്പുറ കുളങ്ങളിലെ കരിമീൻ കൃഷിക്കായി ആനുകൂല്യവും നല്‍കുന്ന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അന്‍പതു ശതമാനം സബ്‌സിഡിയോടെ 5,000 രൂപയുടെ വലയാണ് നൽകുന്നത്. പിന്നാമ്പുറ കുളങ്ങളിലെ കരിമീൻ കൃഷിക്ക് 20 ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിക്കുക. യൂണിറ്റ് ഒന്നിന് 18,000 രൂപ ചെലവ് വരും. അപേക്ഷകൾ ജില്ലാ ഓഫീസിലോ, മത്സ്യഭവനുകളിലോ ഫെബ്രുവരി 14 നു വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. ഫോൺ: 0477 2252814, 0477 2251103.