സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി

post

തിരുവന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2022 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ്സ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഒക്ടോബര്‍ 10 വരെ കേരളത്തിലെ എല്ലാ ഫെഡറല്‍ ബാങ്കിന്റെ ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും. അപേക്ഷാഫീസ് ഓണ്‍ലൈനായും ഒടുക്കാം. ബാങ്കില്‍ നിന്നും ലഭിക്കുന്ന ചെല്ലാന്‍ നമ്പറും, അപേക്ഷാ നമ്പരും, ഉപയോഗിച്ച് അപേക്ഷകര്‍ക്ക് 2022 ഒക്ടോബര്‍ 12 ന് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ ഫീസ്. എസ്.എസ്.എല്‍.സിയോ തത്തുല്ല്യപരീക്ഷയോ മിനിമം 50% മാര്‍ക്കോടെ പാസ്സായിരിക്കണം. പ്രായപരിധി 33 വയസ്സ്. 01-01-2022 ന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. സര്‍വ്വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷകര്‍ക്ക് പ്രായപരിധി 48 വയസ്സ്. വിവരങ്ങള്‍ക്ക് 0471 2560361, 2560362.