ശബരിമല തീര്‍ത്ഥാടനം; മുന്നൊരുക്കം വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എരുമേലിയില്‍

post

കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ എരുമേലി, മൂക്കന്‍പെട്ടി, എയ്ഞ്ചല്‍വാലി, പമ്പാവാലി, കണമല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. 

എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കൊച്ചമ്പലം, വാവര്‍ പള്ളി (നൈനാര്‍ മസ്ജിദ്), കണമലപാലം, മൂക്കന്‍പെട്ടി പാലം, പൊന്‍കുന്നം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ സ്ഥിതിയും ക്ഷേത്രങ്ങളിലെയും പള്ളിയിലെയും സൗകര്യങ്ങളും വിലയിരുത്തി. 

എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്കുട്ടി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.പി. സതീശന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒക്ടോബര്‍ 28നു രാവിലെ 11ന് കളക്ട്രേറ്റില്‍ യോഗം ചേരും.