പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന്

post

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൈക സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 23) വൈകിട്ട്  3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അധ്യക്ഷയാകും.  സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ മാണി സി.കാപ്പന്‍ എം. എല്‍. എ ശിലാഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴികാടന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി എസ്, മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയ് കുഴിപ്പാല, ജില്ലാ പഞ്ചായത്തംഗം ജോസ്മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോമോള്‍ മാത്യു, ഡി.എം.ഒ  ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. എന്‍ വിദ്യാധരന്‍, സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പദ്മരാജന്‍ ടി.എ, ബ്ലോക്ക്- ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നബാര്‍ഡില്‍ നിന്നും അനുവദിച്ച 19.93 കോടി രൂപ ചെലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ നാലു നിലകളിലായിട്ടാണ്  കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.