ഇടയ്ക്കാട്ടുകുന്ന് ജില്ലയിലെ മികച്ച അങ്കണവാടി

post

കോട്ടയം: ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള 2019 20 വര്‍ഷത്തെ പുരസ്‌ക്കാരം കൂരോപ്പട പഞ്ചായത്ത് ഏഴാം വാര്‍ഡിലെ എഴുപതാം നമ്പര്‍ ഇടയ്ക്കാട്ട് കുന്ന് അങ്കണവാടിക്ക്. അടിസ്ഥാന സൗകര്യ വികസനവും മികച്ച പ്രവര്‍ത്തനവുമാണ് അങ്കണവാടിയെ മികവിലേക്ക് ഉയര്‍ത്തിയത്.

അങ്കണവാടിക്ക് കീഴില്‍ വരുന്ന പ്രീ  സ്‌കൂള്‍ കുട്ടികള്‍, സ്ത്രീകള്‍, വികലാംഗര്‍, വയോജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് നല്‍കുന്ന സേവനങ്ങളിലെ മികവാണ് അങ്കണവാടിയെ മികച്ചതാക്കുന്നത്. അങ്കണവാടി വര്‍ക്കര്‍ വി.ജെ. മറിയക്കുട്ടിയുടെയും ഹെല്‍പ്പര്‍ പി.എല്‍. ബിന്‍സിമോളുടെയും നേതൃത്വത്തിലാണ് അങ്കണവാടിയുടെ പ്രവര്‍ത്തനങ്ങള്‍. പോഷകാഹാര വിതരണത്തോടൊപ്പം ഐ.സി.ഡി.എസ്. മുഖേന കൗണ്‍സിലിങ്ങും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നു. നിലവില്‍ 22 വിദ്യാര്‍ഥികള്‍ക്കാണ് അങ്കണവാടി വഴി സേവനം ലഭിക്കുന്നത്.