കോവിഡ് 766, രോഗമുക്തി 1244

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(ഓഗസ്റ്റ് 22) 766 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1244 പേര്‍ രോഗമുക്തി നേടി.  സമ്പര്‍ക്കം വഴി 763 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.  

കൊല്ലം കോര്‍പറേഷനില്‍ 109 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-27, പുനലൂര്‍-25, പരവൂര്‍-18, കൊട്ടാരക്കര-12  എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ വിളക്കുടി-39, പത്തനാപുരം-29, മൈലം-27, കുണ്ടറ- 20, തൃക്കോവില്‍വട്ടം-19, തേവലക്കര, ക്ലാപ്പന, കുലശേഖരപുരം എന്നിവിടങ്ങളില്‍ 16 വീതവും ഇളമ്പള്ളൂര്‍, മയ്യനാട്, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ 14 വീതവും പെരിനാട്, പന്മന, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 13 വീതവും അഞ്ചല്‍, ചവറ, തെന്മല എന്നിവിടങ്ങളില്‍ 12 വീതവും കൊറ്റങ്കര-11, ആദിച്ചനല്ലൂര്‍, ഇട്ടിവ, കല്ലുവാതുക്കല്‍, ചിറക്കര, മേലില, നെടുമ്പന പ്രദേശങ്ങളില്‍ 10 വീതവും ശാസ്താംകോട്ട, പോരുവഴി, പൂതക്കുളം, നെടുവത്തൂര്‍, തലവൂര്‍ ഭാഗങ്ങളില്‍ ഒന്‍പതു വീതവും ഇടമുളയ്ക്കല്‍, കുളക്കട, പട്ടാഴി, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ എട്ടു വീതവും കടയ്ക്കല്‍, ഓച്ചിറ പ്രദേശങ്ങളില്‍ ഏഴു വീതവും കുന്നത്തൂര്‍, ചാത്തന്നൂര്‍, വെളിയം ഭാഗങ്ങളില്‍ ആറു വീതവും ശൂരനാട് നോര്‍ത്ത്, പേരയം, പൂയപ്പള്ളി, തഴവ, കരീപ്ര, ഏരൂര്‍, എഴുകോണ്‍, ഉമ്മന്നൂര്‍ എന്നിവിടങ്ങളില്‍ അഞ്ചു വീതവും ആലപ്പാട്, ഇളമാട്, പനയം, വെട്ടിക്കവല, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ നാലു വീതവും വെസ്റ്റ് കല്ലട, പവിത്രേശ്വരം, നിലമേല്‍, തെക്കുംഭാഗം, തൃക്കരുവ, ഈസ്റ്റ് കല്ലട ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.