ലഘു വീഡിയോ: പ്രൊപ്പോസലുകള്‍ ക്ഷണിച്ചു

post

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സമസ്ത മേഖലയെയും ഗുരുതരമായി ബാധിച്ച കോവിഡ് ഒന്നും രണ്ടും തരംഗങ്ങളെ കേരളം നേരിട്ടതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ലഘു വീഡിയോകള്‍  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പാനല്‍ സംവിധായകരെ നിയോഗിച്ച് തയാറാക്കുന്നു. വിവിധ മേഖലകളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വെവ്വേറെ അടയാളപ്പെടുത്തും വിധത്തിലാണ് ലഘു വീഡിയോകള്‍ തയാറാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി വകുപ്പിന്റെ ഡോക്യുമെന്ററി സംവിധായക പാനലില്‍ ഉള്‍പ്പെട്ട സംവിധായകരില്‍ നിന്ന് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. പ്രൊപ്പോസലുകളില്‍ അഞ്ചു മുതല്‍ 10 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളില്‍ ചിത്രീകരിക്കാനുദ്ദേശിക്കുന്ന വിഷയം, സമീപനം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ചുരുക്കി വിവരിക്കണം. പ്രൊപ്പോസലുകള്‍ ആഗസ്റ്റ് 16നകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവ: സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.