ജില്ലയില്‍ 859 പേര്‍ക്ക് കോവിഡ്

post

1284 പേര്‍ക്കു രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.52 %

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച(ജൂണ്‍ 16) 859 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1284 പേര്‍ രോഗമുക്തരായി. 9.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 846 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 178663 പേര്‍ രോഗമുക്തരായി. 10468 പേര്‍ ചികിത്സയിലുണ്ട്.

വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ -252

വൈറസ്ബാധിച്ച് സി.എഫ്.എല്‍.റ്റി.സി.കളില്‍ ചികിത്സയിലുള്ളവര്‍- 1532

വൈറസ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളവര്‍- 7377

ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍- 155

നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍- 5517

നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടവര്‍-2028

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ- 29210

പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍- 9016