ഡിഗ്രി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

post

കേരള സര്‍വകലാശാലയ്ക്കു കീഴില്‍ കാര്‍ത്തികപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നടത്തുന്ന ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, ബി.കോം ഫിനാന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.ബി.എ. എന്നിവയാണ് കോഴ്‌സുകള്‍.

യൂണിവേഴ്‌സിറ്റി വഴി നേരിട്ട് പ്രവേശനം നേടാന്‍ admissions.keralauniversity.ac.in എന്ന ലിങ്ക് വഴിയും ഐ.എച്ച്.ആര്‍.ഡി. വഴി പ്രവേശനം നേടാന്‍ ihrdadmissions.org എന്ന ലിങ്ക് വഴിയും ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രവൃത്തി ദിവസങ്ങളില്‍ കോളേജില്‍ സൗജന്യ ഹെല്‍പ്പ് ഡെസ്‌ക് ഉണ്ടായിരിക്കും. ഫോണ്‍: 8547005018