ജെന്‍ഡര്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍; അപേക്ഷ ക്ഷണിച്ചു

post


കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന് കീഴില്‍ ജെന്‍ഡര്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നു. മെഡിക്കല്‍ ആൻഡ് സൈക്യാര്‍ട്രി ബിരുദാനന്തര ബിരുദമോ സൈക്കോളിജിയില്‍ ബിരുദാനന്തര ബിരുദമോ ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. അഭിമുഖം ജൂലൈ അഞ്ചിന് കോഴിക്കോട് ടാഗോര്‍ ഹാളിന് സമീപത്തുള്ള കുടുംബശ്രീ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററില്‍ നടക്കും. താത്പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10 മണിയ്ക്ക് ഹാജരാവണം. ഫോൺ: 0495- 2371100.