സൗജന്യ വിദ്യാഭ്യാസ കിറ്റിനുളള അപേക്ഷ ക്ഷണിച്ചു

post

ഇടുക്കി: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതി പദ്ധതി / കേരള ആട്ടോമൊബൈല്‍വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമപദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ 1 മുതല്‍ 5-ാം ക്ലാസ്സ് വരെ പഠിക്കുന്ന മക്കള്‍ക്ക് ബാഗ്, കുട, വാട്ടര്‍ബോട്ടില്‍, നോട്ട്ബുക്കുകള്‍ എന്നിവയടങ്ങിയ സൗജന്യ വിദ്യാഭ്യാസ കിറ്റിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോമിനും വിശദവിവരങ്ങള്‍ക്കുമായി അതാത് ജില്ലാ ആഫീസുമായി ബന്ധപ്പെടണം.

പൂരിപ്പിച്ച അപേക്ഷ idk.kmtwwfb@kerala.gov.in എന്ന ഇമെയില്‍ മുഖേന ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. അപേക്ഷ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും http://kmtwwfb.org/ ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം. അപേക്ഷകള്‍ ജൂണ്‍ 25 ന് 04.00 മണിയ്ക്ക് മുമ്പായി അതാത് ജില്ലാ ആഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 220308.