Top News

post
നബിദിനാശംസ നേർന്ന് മുഖ്യമന്ത്രി

സാഹോദര്യവും സമത്വവും ഒത്തുചേരുന്ന വിശ്വമാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ഉയർത്തുന്നത്. അതു മറ്റുള്ളവരിലേക്ക് പകരാനും പരസ്പര സ്നേഹത്തോടെ ഒത്തുചേർന്ന് ആഘോഷിക്കാനും നബിസ്മരണ ഉണരുന്ന ഈ ദിനത്തിൽ നമുക്ക് സാധിക്കട്ടെ. ഏവർക്കും ഹൃദയപൂർവ്വം നബിദിനാശംസകൾ നേരുന്നു.

post
നവകേരള സദസ് നവംബർ 18 മുതൽ; മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക...

നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. ‘നവകേരള സദസ്’ എന്ന പേരിലായിരിക്കും പര്യടനമെന്നും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും...

post
നവകേരള സദസ് നവംബർ 18 മുതൽ; മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക...

നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. ‘നവകേരള സദസ്’ എന്ന പേരിലായിരിക്കും പര്യടനമെന്നും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും...

post
മണിപ്പുരിൽ നിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠന സൗകര്യം: മുഖ്യമന്ത്രി

മണിപ്പുരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവ്വകലാശാലയിലാണ് ഇതിന് സൗകര്യമൊരുക്കിയത്. നിയമ പഠനമടക്കമുള്ള ബിരുദ കോഴ്സുകളിലും ബിരുദാനന്തര കോഴ്സുകളിലും ഡോക്ടറൽ ഗവേഷണത്തിലും ഉൾപ്പെടെ 46 മണിപ്പൂരി വിദ്യാർഥികൾക്കാണ് കണ്ണൂർ...

post
ഓരോ തലസ്ഥാനവാസിയും കേരളീയത്തിന്റെ സംഘാടകനാകണം, പുകൾപെറ്റ ആതിഥ്യ മര്യാദ ലോകം അറിയണം:...

കേരളത്തെയും അതിന്റെ സമസ്ത നേട്ടങ്ങളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനായി സംഘടിപ്പിക്കുന്ന കേരളീയം 2023ന്റെ നടത്തിപ്പിന് സർക്കാർ സംവിധാനങ്ങൾക്കൊപ്പം ഓരോ തലസ്ഥാന നഗരവാസിയും സംഘാടകനായി മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ഈ മഹോത്സവത്തിലേക്ക് ആകർഷിക്കാനുള്ള നടപടികൾ ഓരോ നഗരവാസിയും സ്വീകരിക്കണം. തിരുവനന്തപുരത്തിന്റെ പുകൾപെറ്റ ആതിഥ്യമര്യാദ ലോകം...

post
പദ്ധതി നിർവഹണം ഉറപ്പാക്കും, മേഖലാതല അവലോകന യോഗങ്ങൾക്ക് തുടർച്ചയുണ്ടാകും:...

സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിർവ്വഹണവും പ്രശ്ന പരിഹാരവും ഉറപ്പാക്കാനുമാണ് സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ചു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തിൽ മേഖലാതല അവലോകന യോഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്നും ഈ മേഖലാ യോഗങ്ങൾ തുടർ പ്രക്രിയയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ....

post
ജനറേറ്റീവ് നിർമിതബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവ്...

നിർമിതബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യാൻ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര കോൺക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ.എച്ച്.ആർ.ഡി സംഘടിപ്പിക്കുന്ന കോൺക്ലേവ് സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലായി ഐ.എം.ജിയിൽ നടക്കും. വിദ്യാഭ്യാസ, സാങ്കേതിക, നയരൂപീകരണ, വ്യവസായ, വാണിജ്യ രംഗങ്ങളിലെ...

post
മംഗല്യ പദ്ധതിയിൽ ഡിസംബർ 15 വരെ അപേക്ഷിക്കാം

സാധുക്കളായ വിധവകൾ നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന ‘മാംഗല്യ’ പദ്ധതി പ്രകാരം ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപ്പെട്ട 18നും 50നും മധ്യേ പ്രായമുള്ള വിധവകളുടെ പുനർവിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട...

post
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; കേരളത്തിൽ മഴ തുടരും

സെപ്റ്റംബർ 29 -ഓടെ വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി വടക്കൻ ആൻഡമാൻ കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കുമെന്ന് മുന്നറിയിപ്പ്.

ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര...

post
ഭരണ നിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടേയും നേതൃത്വത്തിൽ മേഖലാതല അവലോകന യോഗം നടന്നു. ഭരണ നിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും...

post
കേരളീയം, ജനസദസ്: ചെലവ് 200 കോടി കടക്കുമെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് മന്ത്രി വി...

കേരളീയം, ജനസദസ് എന്നിവ സംഘടിപ്പിക്കുന്നതിനുള്ള ചെലവ് 200 കോടി രൂപ കടക്കുമെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ ബഹുജന മുന്നേറ്റ പരിപാടികളുടെ യശസ് ഇടിച്ചു താഴ്ത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു. ഇരു പരിപാടികളുടെയും അന്തിമ ചെലവ് സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല. ബജറ്റ് തയാറാകും മുമ്പ് 200 കോടിക്ക് മേലെ ചെലവ് എന്ന വാർത്ത വെറും ഊഹത്തിൽ...

post
അന്താരാഷ്ട്ര പുസ്തകോത്സവം: കുട്ടികൾക്കായി മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നു

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായി ഒക്ടോബർ 26ന് ഗവ. സെക്രട്ടേറിയറ്റിലുള്ള പഴയ നിയമസഭാ മന്ദിരത്തിൽ സ്കൂൾ കുട്ടികൾക്കായി മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്നും രണ്ട്...

post
അത്യപൂർവ്വ ചിത്രങ്ങളുടെ ശേഖരവുമായി തിരുവനന്തപുരം മ്യൂസിയത്തിൽ രാജാ രവിവർമ ആർട്ട്...

രാജാ രവിവർമ ആർട്ട് ഗ്യാലറി രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളും: മുഖ്യമന്ത്രി

സംസ്ഥാന മ്യൂസിയം വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മ്യൂസിയത്തിൽ ഒരുക്കിയ രാജാ രവിവർമ ആർട്ട് ഗ്യാലറി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജാ രവിവർമയുടെ അത്യപൂർവ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചു തിരുവനന്തപുരം മ്യൂസിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ രാജാ രവിവർമ ആർട്ട് ഗ്യാലറി...

post
സംസ്ഥാന സ്‌കൂൾ കായികോത്സവം; ലോഗോ ക്ഷണിക്കുന്നു

ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ, കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡ് നൽകും.

ലോഗോ തയ്യാറാക്കുന്നത്തിനുള്ള മാനദണ്ഡങ്ങൾ: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌ മത്സര ഇനങ്ങളുടെ പ്രതീകങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തേണ്ടതാണ്, കായികോത്സവം...

post
മിലാഡി ഷെറീഫ്: പൊതു അവധി 28ന്

മിലാഡി ഷെറീഫ് (നബിദിനം) പ്രമാണിച്ചുള്ള സെപ്റ്റംബർ 27ലെ പൊതു അവധി സെപ്റ്റംബർ 28ലേക്കു മാറ്റിയതായി സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്.

post
സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാൻ സെപ്റ്റംബർ 26 മുതൽ മേഖലാതല അവലോകന യോഗങ്ങൾ

ആദ്യയോഗം തിരുവനന്തപുരത്ത്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

ഭരണ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങൾക്ക്...

post
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനമായി കേരളം

* പുരസ്‌കാരം കുരസ്തമാക്കിയത് തുടർച്ചയായ മൂന്നാം തവണ

* കാഴ്ച പരിമിതർക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്‌കാരം

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ 'ആരോഗ്യ മന്ഥൻ 2023' പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം...

post
നവകേരള നിർമിതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവംബർ 18 മുതൽ മണ്ഡല പര്യടനവും ബഹുജന...

നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ നവംബർ 18 മുതൽ ഡിസംബർ 24 വരെ മണ്ഡലങ്ങളിലും ഔദ്യോഗിക പര്യടനം നടത്തി സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം...

post
വരുമാനത്തിൽ 145% വർദ്ധന; കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ

പൊതുഗതാഗത രംഗത്തിന്റെ വളർച്ചയ്ക്ക് ഊർജ്ജം പകർന്ന് കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ 2022-23 സാമ്പത്തിക വർഷത്തിൽ വരുമാനത്തിലുണ്ടായ 145% വർദ്ധനവുവഴി പ്രവർത്തന ലാഭം നേടി. 2017 ജൂണിൽ സർവ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവർത്തന ലാഭം കൈവരിച്ചത്.

കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23...

post
നഴ്സസ് ക്ഷേമനിധി സ്കോളർഷിപ്പിനും ക്യാഷ് അവാർഡിനും അപേക്ഷിക്കാം

കേരള ഗവൺമെന്റ് നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു എല്ലാ ഗ്രൂപ്പും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.സി, എസ്.എസ്.എൽ.സി എന്നീ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ, ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ളതാണ് ക്യാഷ് അവാർഡ്....

post
ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണം

* ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കും

* വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണം. 2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ...

post
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2024: ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 വരെ

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 വരെ. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. സെറ്റ് ജനുവരി 2024-ന്റെ പ്രോസ്‌പെക്ടസും,...

post
ബി.എസ്‌സി നഴ്സിംഗ് മേഖലയിൽ ചരിത്ര മുന്നേറ്റം; 760 സീറ്റുകൾ വർധിപ്പിച്ചു

* ഒക്ടോബർ 31 വരെ അഡ്മിഷൻ നടത്താൻ അനുമതി

സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം 760 ബി.എസ്‌സി നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ചു. സർക്കാർ മേഖലയിൽ 400 സീറ്റുകൾക്കും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകൾക്കും ആരോഗ്യ സർവകലാശാല അനുമതി നൽകി. ചരിത്രത്തിലാദ്യമായാണ് ബി.എസ്‌സി നഴ്സിംഗിൽ ഇത്രയേറെ സീറ്റുകൾ ഒരുമിച്ച് വർധിപ്പിക്കുന്നത്. ഈ സീറ്റുകളിൽ ഈ വർഷം തന്നെ...

post
വിള ഇൻഷുറൻസ്: റാബി സീസണിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും ചേർന്ന് അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ റാബി സീസണിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

ഓരോ വിളയുടെയും ഇൻഷുറൻസ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. www.pmfby.gov.in എന്ന വെബ്‌സൈറ്റിൽ കർഷകർക്ക് ഓൺലൈനായും സേവാകേന്ദ്രങ്ങൾ വഴിയും ഇൻഷുറൻസ്...

post
സംസ്ഥാനത്തെ 150 സർക്കാർ ആയുഷ് സ്ഥാപനങ്ങൾ NABH നിലവാരത്തിലേക്ക്

ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ ആദ്യഘട്ടമായി എൻ.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയർത്തുന്നു. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം സർക്കാർ മേഖലയിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് പൂർണസജ്ജമാക്കി ഒരുമിച്ച് എൻ.എ.ബി.എച്ച്. ആക്രഡിറ്റേഷന് അപേക്ഷിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ...

post
മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ- 27/09/2023

ശമ്പള പരിഷ്ക്കരണം

എനർജി മാനേജ്മെന്റ് സെന്ററിലെ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പരിഷ്ക്കരിക്കാൻ തീരുമാനിച്ചു. പൈതൃക പഠന കേന്ദ്രത്തിലെ സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്കരണം നടപ്പാക്കും.

മാലിന്യമുക്ത പ്രതിജ്ഞ

കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത്...

post
കാന്തല്ലൂരിന് മികച്ച ടൂറിസം വില്ലേജ് വിഭാഗത്തിൽ ഗോൾഡ് അവാർഡ്

കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് അഭിമാനമെന്ന് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ മികച്ച ടൂറിസം വില്ലേജ് വിഭാഗത്തിൽ ഗോൾഡ് അവാർഡ് നേടി ഇടുക്കി ജില്ലയിലെ കാന്തല്ലൂർ. ഇതു കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം വളർച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചത്. സ്ട്രീറ്റ്...


Newsdesk
നബിദിനാശംസ നേർന്ന് മുഖ്യമന്ത്രി

സാഹോദര്യവും സമത്വവും ഒത്തുചേരുന്ന വിശ്വമാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ഉയർത്തുന്നത്. അതു...

Wednesday 27th of September 2023

Newsdesk
നവകേരള സദസ് നവംബർ 18 മുതൽ; മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക...

നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ...

Wednesday 27th of September 2023

കേരളത്തിന്റെ പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രതീകമായി 'കേരളീയം 2023' ലോഗോ

Thursday 21st of September 2023

നിരവധി അർത്ഥതലങ്ങൾ ഉൾക്കൊള്ളിച്ച് ആകർഷകമായി വൃത്താകൃതിയിൽ കേരളത്തിന്റെ ഭൂപടം ചേർത്തുവച്ച കേരളീയം 2023 ലോഗോ....

കേരളീയം 2023 ന്റെ വിശേഷങ്ങളറിയാൻ വെബ്‌സൈറ്റ് പുറത്തിറക്കി

Thursday 21st of September 2023

നവംബർ ഒന്ന് മുതൽ ഏഴു വരെ തലസ്ഥാന നഗരിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'കേരളീയം 2023' പരിപാടിയുടെ വെബ്...

Health

post
post
post
post
post
post
post
post
post

Videos