Top News

post
കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകും: മുഖ്യമന്ത്രി

രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും...

post
സഹകരണവകുപ്പിന്റെ 'നെറ്റ് സീറോ എമിഷൻ' പദ്ധതിക്ക് ജൂൺ 5ന് തുടക്കം

കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി സഹകരണവകുപ്പ് ബൃഹദ് പദ്ധതി നടപ്പാക്കുന്നു. 'നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ' എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക്  ജൂൺ 5ന് കോട്ടയം ജില്ലയിൽ തുടക്കമിടും.

കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം....

post
റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം: സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തിയായി

റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനത്തിനുള്ള സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തിയായി. ജൂൺ 3 മുതൽ റേഷൻ കടകൾ പതിവുപോലെ പ്രവർത്തിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

കാർഡുടമകൾക്ക് നിലവിൽ നൽകിവരുന്ന ബില്ലിൽ മാറ്റം വരുത്തി എൻ.എഫ്.എസ്.എ (മഞ്ഞ, പങ്ക്), നോൺ-എൻ.എഫ്.എസ്.എ (നീല, വെള്ള) വിഭാഗങ്ങൾക്ക് പ്രത്യേകമായി ബില്ലുകൾ നൽകണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം...

post
ശക്തമായ കാറ്റും മോശം കാലവസ്ഥയും; മത്സ്യബന്ധനം പാടില്ല

കേരള- കർണാടക തീരങ്ങളിൽ ജൂൺ 3 വരെയും ലക്ഷദ്വീപ് പ്രദേശങ്ങളിൽ ജൂൺ 6 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂൺ 2, 3 തീയതികളിൽ കേരള- കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ജൂൺ 2 മുതൽ 6 വരെ ലക്ഷദ്വീപ് തീരത്ത്...

post
തിരുവനന്തപുരം ജില്ലയില്‍ ജൂണ്‍ നാലിന് മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ ജൂണ്‍ നാലിന് ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ജൂണ്‍ നാലിന് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

post
ഇനി ‘സീറോ വേസ്റ്റ്’ ക്യാമ്പസുകൾ; പ്രഖ്യാപനം പരിസ്ഥിതി ദിനത്തിൽ

*1000 വിദ്യാർഥികൾ ചേർന്ന് അവബോധ പ്രചാരണം നടത്തും

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ സർവകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളായി പ്രഖ്യാപിക്കും. അന്നുതന്നെ 1000 കലാലയ വിദ്യാർഥികൾ ചേർന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കോളജുകളിലെ എൻ.സി.സി,...

post
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരെ നിയമിച്ചു

മേയ് 31ന് വിരമിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജോ. ഡയറക്ടര്‍/ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തി നിയമനം നടത്തി. സ്ഥലംമാറ്റവും പ്രമോഷനും വഴിയാണ് നിയമനങ്ങള്‍ നടത്തിയത്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജോ. ഡയറക്ടറായി ഡോ. ഗീതാ രവീന്ദ്രനേയും സ്‌പെഷ്യല്‍ ഓഫീസറായി ഡോ. ഡി മീനയേയും നിയമിച്ചു.

മെഡിക്കല്‍ കോളേജ്...

post
സംസ്ഥാനതല സ്‌കൂൾ പ്രവേശനോൽസവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സ്‌കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയിൻകീഴ് ജിഎൽപിബി സ്‌കൂളിൽ നടന്ന ചടങ്ങിൽ നവാഗതർക്ക് മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്യുകയും സ്‌കൂളിലെ പുതിയ മന്ദിരം നാടിന്...

post
സംസ്ഥാനത്ത് ജൂൺ 2 മുതൽ ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുന്നു

മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ 2 മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുന്നു. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇതുകൂടാതെ ഫീവർ വാർഡുകളും ആരംഭിക്കും. ജൂൺ 1, 2 തീയതികളിൽ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും...

post
വയോജന നയം കാലാനുസൃതമായി പരിഷ്കരിക്കുമെന്ന് സർക്കാർ

സമ്പൂർണ്ണ സാന്ത്വന പരിചരണ സംസ്ഥാനമായി കേരളം മാറും

വയോജനങ്ങളുടെ ആരോ​ഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കരട് തയ്യാറാക്കാൻ ആർദ്രം മിഷൻ ഉന്നതതലയോ​ഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ആരോ​ഗ്യകേന്ദ്രങ്ങൾക്ക്...

post
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചു.

മെയ് 30: പത്തനംതിട്ട, ഇടുക്കി, എറണാകുളം,

മെയ് 31: ഇടുക്കി,

ജൂൺ 1: ഇടുക്കി,

ജൂൺ 2: പത്തനംതിട്ട, ഇടുക്കി,

ജൂൺ 3: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,

എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത 5 ദിവസത്തേക്കാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 24...

post
വനം വകുപ്പിന്റെ സൗജന്യ വൃക്ഷത്തൈ വിതരണം ജൂണ്‍ അഞ്ചു മുതല്‍

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷത്തൈ, ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചു മുതല്‍ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി വൃക്ഷത്തൈ നട്ടു പരിപാലിക്കുന്നു എന്ന് ഉറപ്പു...

post
ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത് ജൂൺ 22, 27 തീയതികളിൽ

പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജൂൺ 22, 27 തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും. പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ ജൂൺ 22ന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ രണ്ട്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ ജൂൺ 27 നാണ്...

post
കാലവർഷം ജൂൺ നാലിന് എത്താൻ സാധ്യത

കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. അതേസമയം മെയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ, ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത്...

post
ജീവൻരക്ഷാ പദ്ധതി: സമയപരിധി നീട്ടി

സംസ്ഥാനത്തെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂൾ/കോളേജ് സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാർ, പഞ്ചായത്ത് മുൻസിപ്പൽ കോമൺ സർവീസ് എന്നിവിടങ്ങളിലെ ജീവനക്കാർ, മുൻസിപ്പൽ കോമൺ സർവീസിലെ കണ്ടിജന്റ് ജീവനക്കാർ, സർവകലാശാല ജീവനക്കാർ, എസ്.എൽ.ആർ വിഭാഗം ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങൾ...

post
കായികവികസന നിധി സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

ദേശീയ അന്തർദേശീയ തലങ്ങളിൽ മികവ് കൈവരിക്കുന്നതിന് കായിക ഇനങ്ങളെയും വ്യക്തിഗത കായിക താരങ്ങളെയും പ്രോത്സാഹിപ്പിക്കുക, മികച്ച കായിക താരങ്ങൾക്ക് പരിശീലന സൗകര്യം ഉറപ്പുവരുത്തുക, കായിക വികസനത്തിനും മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ആവശ്യമായ ആധുനിക കായിക ഉപകരണങ്ങൾ വിതരണം ചെയ്യുക, പ്രതികൂല ജീവിത സാഹചര്യങ്ങളെ മറികടന്ന് കായിക...

post
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ- 31/05/2023

* ഡോ. വന്ദന ദാസിന്റെയും ജെ.എസ് രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...

post
മലബാറിൽ നിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാക്കപ്പൽ സർവ്വീസ് പദ്ധതികൾ ആവിഷ്‌കരിക്കാൻ...

പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള യു.എ.ഇ സെക്ടറിൽ കപ്പൽ സർവ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോർഡിന്റെയും കപ്പൽ കമ്പനി...

post
കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി

രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. ഹെൽത്ത് ഫിനാൻസിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'അനുഭവ് സദസ്' ദേശീയ ശിൽപശാലയിൽ സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി കൂടിക്കാഴ്ച...

post
കൊച്ചി വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ വഴിതുറന്ന് ചെല്ലാനം കടല്‍ത്തീര നടപ്പാത

ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ മുഖമുദ്ര മാറ്റിമറിച്ച് ടെട്രാപോഡ് കടല്‍ഭിത്തിക്ക് സമാന്തരമായി നിര്‍മ്മിക്കുന്ന കടല്‍ത്തീര നടപ്പാത. സംസ്ഥാന സര്‍ക്കാര്‍ 344 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ കൊച്ചിയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ വഴി തുറക്കുകയാണ് ചെല്ലാനത്തെ കടല്‍ത്തീര...


Newsdesk
പ്രവാസി പുനരധിവാസ വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വയം തൊഴിൽ...

Saturday 3rd of June 2023

Newsdesk
കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകും: മുഖ്യമന്ത്രി

രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദാരുണമായ...

Saturday 3rd of June 2023

ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ അഡ്മിഷൻ ആരംഭിച്ചു

Wednesday 31st of May 2023

ഗുരു ഗോപിനാഥ് നടനഗ്രാമം കലാ പരിശീലന വിഭാഗം റെഗുലർ ബാച്ചിലേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചു. ആഴ്ചയിൽ രണ്ടു...

ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കുച്ചിപ്പുടി ശില്പശാല

Wednesday 31st of May 2023

ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ജൂൺ 7 മുതൽ 12 വരെ പ്രശസ്ത കുച്ചിപ്പുടി നർത്തകിയും അഭിനേത്രിയുമായ രചന നാരായണൻകുട്ടി...

Education

post
post
post
post
post
post
post
post
post

Health

post
post
post
post
post
post
post
post
post

Videos