Top News

post
ക്ഷേമപെൻഷൻ വിതരണത്തിന് 1800 കോടി

ക്രിസ്തുമസ് പ്രമാണിച്ച്‌ രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിന് 1800 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ പെൻഷൻകാർക്ക് ലഭിക്കും. ഡിസംബർ ഒന്നും രണ്ടും വാരങ്ങളിൽ പെൻഷൻ വിതരണം ചെയ്യും.

post
ബീമാപ്പള്ളി ഉറൂസിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

**ജനുവരി മൂന്നിന് തിരുവനന്തപുരം നഗര പരിധിയില്‍ പ്രാദേശിക അവധി

ബീമാപ്പള്ളിയിലെ ഈ വര്‍ഷത്തെ ഉറൂസ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാലു വരെയാണ് ഈ വര്‍ഷത്തെ...

post
കുറ്റവാളികളെ തിരുത്താം കുറ്റകൃത്യങ്ങള്‍ കുറയ്ക്കാം

കാസർകോട്: ഗൗരവതരമല്ലാത്ത കുറ്റം ചെയ്തവരെ ജയില്‍ ശിക്ഷക്കു പകരം ഉപാധികളോടെ, പ്രൊബേഷന്‍ ഓഫീസറുടെ നിരീക്ഷണത്തില്‍ നാട്ടില്‍ തന്നെ നിര്‍ത്തിയുള്ള മേല്‍ നോട്ടമാണ് പ്രൊബേഷന്‍. ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കില്‍ കൂടി കേസിന്റെ സാഹചര്യം, കുറ്റകൃത്യത്തിന്റെ പ്രകൃതം, കുറ്റവാളിയുടെ സ്വഭാവം കുടുംബ പശ്ചാത്തലം, പൂര്‍വ്വകാല ചരിത്രം എന്നിവ...

post
എന്‍ ഊര് - സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

വയനാട്: എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുളള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് ( ബുധന്‍) മുതല്‍ ഡിസംബര്‍ 2 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

post
ശബരിമല അടിയന്തര വൈദ്യസഹായത്തിന് ഇനിറാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാന്‍ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് ഉടന്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4ഃ4 റെസ്‌ക്യു വാന്‍, ഐസിയു ആംബുലന്‍സ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലന്‍സ്...

post
257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയില്‍

കോവിഡ് പ്രതിസന്ധിക്കുശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്കു പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ തുടങ്ങി ഊഷ്മളമായ വരവേല്‍പ്പാണ് യൂറോപ്പ 2-ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇന്ത്യ ടൂറിസം കൊച്ചിയും ചേര്‍ന്ന് ഒരുക്കിയത്.

വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചി ക്രൂയിസ്...

post
ലൈഫ് ഭവന പദ്ധതി: ഈ സാമ്പത്തിക വര്‍ഷം 1,60,000 വീടുകള്‍ നിര്‍മ്മിക്കും

സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം ലൈഫ് മിഷന്‍ ഭവന പദ്ധതി വഴി 1,60,000 വീടുകള്‍ നിര്‍മ്മിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുന്നുകര ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട 51 ഭൂരഹിതര്‍ക്കുള്ള ഭൂമി കൈമാറ്റം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതി വഴി ഇതുവരെ...

post
എ.സി. റോഡ് നവീകരണം 60 ശതമാനം പൂര്‍ത്തിയായി; ആകെ ചെലവ് 649 കോടി

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി (എ.സി.) റോഡിന്റെ നവീകരണ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. റോഡിന്റെ 60 ശതമാനം നിര്‍മാണപ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. 649.76 കോടി രൂപ വിനിയോഗിച്ചാണ് എ.സി. റോഡ് പുനര്‍നിര്‍മിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം മന്ത്രിസഭയുടെ കാലത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ മുന്‍കൈ എടുത്താണ് 2020 ഡിസംബറില്‍...

post
നടുഭാഗം ചുണ്ടന് പ്രസിഡന്റ്‌സ് ട്രോഫി മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ സി.ബി.എല്‍...

എട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവ വിജയി എന്‍.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, കേരള പോലീസിന്റെ ചമ്പക്കുളം എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

1100 മീറ്റര്‍ നീളമുള്ള ട്രാക്കിലായിരുന്നു മത്സരങ്ങള്‍. സി. ബി. എല്‍ രണ്ടാം സീസണിലെ പന്ത്രണ്ടാം മത്സരവും ഫൈനലും ആവേശമായി. ലീഗില്‍ 116 പോയിന്റോടെ പി.ബി.സി...

post
ശബരിമല തീര്‍ഥാടനം സുഗമം; ഇതുവരെ വരുമാനം 52 കോടി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല തീര്‍ഥാടനത്തിന്റെ ആദ്യപത്ത് ദിവസം പിന്നിടുമ്പോള്‍ തീര്‍ഥാടകപ്രവാഹമാണ് കാണുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍. ഇതുവരെ ലഭിച്ച വരുമാനത്തിലും വര്‍ധനവുണ്ടായി. ആകെ 52,55,56840 (52.55 കോടി) രൂപയാണ് ഇതുവരെയുള്ള വരുമാനം. ഇതില്‍ അപ്പം ഇനത്തില്‍ 2,58,20640 (2.58 കോടി), അരവണ ഇനത്തില്‍ 23,57,74800 (23.57 കോടി), കാണിക്കയായി 12,73,75320 (12.73 കോടി), മുറിവാടകയിനത്തില്‍ 48,845,49 (48.84 ലക്ഷം),...

post
ഉരുവിൽ പൊന്ന് നിറച്ച് കേരളം, ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണം

കേരളത്തിൻ്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത കേരള പവിലിയന് ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് - യൂണിയൻ ടെറിട്ടറി വിഭാഗത്തിൽ സ്വർണ മെഡൽ.

പ്രഗതി മൈതാനിയിലെ ഹാൾ നമ്പർ ഏഴിലെ ലോഞ്ചിൽ നടന്ന ചടങ്ങിൽ

ഐ.ടി.പി. ഒ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രതീപ് സിങ്ങ് ഖറോള യിൽ നിന്ന് കേരള പവിലിയനുവേണ്ടി ഐ & പി.ആർ.ഡി....

post
കേരള സ്‌പോർട്‌സ് കൗൺസിൽ അവാർഡുകൾക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ- 2020 വർഷത്തെ ജി.വി.രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/ സ്‌കൂൾ/ സെൻട്രലൈസ്ഡ് സ്‌പോർട്‌സ് അക്കാദമി വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ/ വനിതാ കായിക താരങ്ങൾക്കുള്ള അവാർഡുകൾ എന്നിവയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.

ജി.വി.രാജ അവാർഡ്: മൂന്നു ലക്ഷം...

post
ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ബേലാ താറിന്; ടോറി ആന്റ് ലോകിത ഉദ്ഘാടനചിത്രം

ദാര്‍ശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമയിലെ ഇതിഹാസമായി മാറിയ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് 27ാമത് ഐ.എഫ്.എഫ്.കെയില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. മാനുഷിക പ്രശ്‌നങ്ങളെ ദാര്‍ശനികമായി സമീപിച്ചുകൊണ്ട് സവിശേഷമായ ആഖ്യാനശൈലിയിലൂടെ അവതരിപ്പിക്കുന്ന ബേലാ താറിന്റെ ആറ് ചിത്രങ്ങള്‍...

post
മത്സര വിഭാഗത്തിൽ പകുതിയും നവാഗതരുടെ ചിത്രങ്ങൾ മലയാളത്തിൽ നിന്നും അറിയിപ്പും നൻപകൽ...

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്ന ചിത്രങ്ങളിൽ പകുതിയിലേറെയും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകർ. നാലു ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പടെ തുർക്കി,ഇറാൻ , ഇസ്രയേൽ ,ബോളിവിയ,വിയറ്റ്‌നാം തുടങ്ങി പതിനൊന്നു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് ,ലിജോജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത്...

post
ഗൊദാർദിനും ജോൺപോളിനും മേളയിൽ ആദരം

അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാർദ് ,ജാപ്പനീസ് സംവിധായകൻ മസഹിറോ കൊബായാ ഷി , മലയാളികളായ ജോൺപോൾ , ടി പി രാജീവൻ തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്രമേള ആദരമർപ്പിക്കും. മലയാളികളുടെ പ്രിയതാരമായിരുന്ന പ്രതാപ് പോത്തൻ, നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രൻ ,സംവിധായകൻ ജി. എസ് പണിക്കർ ,ഛായാഗ്രാഹകൻ പപ്പു എന്നിവർ ഉൾപ്പടെ എട്ടു ചലച്ചിത്ര പ്രവർത്തകരുടെ...

post
വാർദ്ധക്യത്തിന്റെ ആകുലതകളുമായി ദി സ്റ്റോറി ടെല്ലർ

വാർദ്ധക്യത്തിന്റെ ആകുലതകൾ ചർച്ച ചെയ്യുന്ന ആനന്ദ് മഹാദേവൻ ചിത്രം ദി സ്റ്റോറി ടെല്ലർ രാജ്യാന്തര ചലച്ചിത്ര മേളയിൽ .വിഖ്യാത സംവിധായകൻ സത്യജിത് റേ യുടെ ഗോൾപോ ബോലിയേ താരിണി ഖുറോ എന്ന ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം, തരിണി ചരൺ ബന്ദോപാധ്യായ എന്ന കഥാപാത്രത്തിന്റെ ജീവിതഘട്ടങ്ങളാണ് ഇതിവൃത്തമാക്കിയിരിക്കുന്നത് .

പരേഷ് റാവൽ,ആദിൽ ഹുസ്സൈൻ,തന്നിഷ്ട ചാറ്റർജി,മലയാളി...

post
പുതിയ എച്ച്.ഐ.വി. അണുബാധിതരില്ലാത്ത കേരളം ലക്ഷ്യം

പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എച്ച്.ഐ.വി. അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയിൽ 0.22 ആണെങ്കിൽ കേരളത്തിലത് 0.06 ആണ്.എച്ച്.ഐ.വി. സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികൾ ഇതര സംസ്ഥാനങ്ങളിലേയ്ക്കും,...


Newsdesk
സിആർപിഎഫ് ജവാന്റെ വീരമൃതു: മുഖ്യമന്ത്രി അനുശോചിച്ചു

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിയായ സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ...

Wednesday 30th of November 2022

Newsdesk
എൻഡോസൾഫാൻ: മെഡിക്കൽ ക്യാമ്പിനുള്ള നടപടി ക്രമങ്ങൾ ഈ മാസം ആരംഭിക്കും

എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിനുള്ള നടപടി ക്രമങ്ങൾ ഡിസംബറിൽ ആരംഭിക്കാൻ...

Wednesday 30th of November 2022

ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ബേലാ താറിന്; ടോറി ആന്റ് ലോകിത ഉദ്ഘാടനചിത്രം

Wednesday 30th of November 2022

ദാര്‍ശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമയിലെ ഇതിഹാസമായി മാറിയ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് 27ാമത്...

കിം കിം ഡുക്കിന്റെ അവസാന ചിത്രം രാജ്യാന്തര മേളയിൽ

Wednesday 30th of November 2022

മലയാളികളുടെ പ്രിയപ്പെട്ട കൊറിയൻ സംവിധായകൻ കിം കിം ഡുക്കിന്റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡ് രാജ്യാന്തര...

Health

post
post
post
post
post
post
post
post
post

Videos