ബജറ്റില്‍ കാസര്‍കോടിന് കരുതല്‍: പ്രധാന പദ്ധതികള്‍ അറിയാം

post

നീലേശ്വരം ബസാര്‍- തളിയില്‍ അമ്പലം റോഡ് നവീകരണം- ഒരുകോടി

കാഞ്ഞങ്ങാട് നഗരസഭ ഡ്രൈനേജ് നിര്‍മ്മാണം- രണ്ട് കോടി

മഞ്ചേശ്വരം താലൂക്കില്‍ ജോയിന്റ് ആര്‍.ടി.ഒ ഓഫീസ് നിര്‍മ്മാണം- 60 ലക്ഷം

കള്ളാര്‍-ചുള്ളിത്തട്ട് റോഡ്-1.80 കോടി

ചെങ്കള-അക്കരക്കര-ബേവിഞ്ച റോഡ് -ഒരു കോടി

പോരിയ-കാഞ്ഞിരടുക്കം-ഒടയംചാല്‍ - രണ്ട് കോടി

കാസര്‍ഗോഡ് : കുണ്ടം കുഴിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, കയ്യൂര്‍ സമര ചരിത്ര മ്യൂസിയം, നീലേശ്വരത്ത് ലോ അക്കാദമി ആന്റ് സ്റ്റഡി സെന്റര്‍, നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ കല്ലളന്‍ വൈദ്യര്‍ സ്മാരക സാംസ്‌ക്കാരിക സമുച്ഛയം, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ.എം അഹമ്മദിന്റെ പേരില്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍, മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പളയില്‍ മഞ്ചേശ്വരം താലൂക്ക് മിനി സിവില്‍സ്റ്റേഷന്‍, പരപ്പ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, കുറ്റിക്കോല്‍ ഐ.ടി.ഐ, ഉദുമ സ്പിന്നിങ് മില്‍ നവീകരണം, കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ഓഡിറ്റോറിയം, കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ തൊഴില്‍ വ്യവസായ പാര്‍ക്ക്, ഉപ്പള തുരുത്തിക്കുന്നില്‍ പാലം നിര്‍മ്മാണം, മധൂര്‍-പട്‌ള-കൊല്ലംങ്ങാനം റോഡ്, നെക്രംപാറ-ആര്‍ളടുക്കം-പുണ്ടൂര്‍-നാരമ്പാടി-ഏത്തടുക്ക റോഡ്, പെര്‍മുദെ-ധര്‍മ്മത്തടുക്ക റോഡ്, മൊഗ്രാല്‍ പുത്തൂര്‍-ചേരങ്കൈ കടപ്പുറം-ലൈറ്റ്ഹൗസ് പള്ളം റോഡ്, അരമങ്ങാനം പാലം, മുനമ്പം പാലം, ബാവിക്കര തടയണയ്ക്ക് സമീപം ട്രാക്ടര്‍ വേ, ആശ്രമം സ്‌കൂള്‍ കുണ്ടംകുഴി എന്നിവയാണ് ജില്ലയ്ക്ക് ബജറ്റില്‍ ലഭിച്ച നേട്ടങ്ങള്‍