യുനിസെഫുമായി സഹകരിച്ച് നിയമസഭ പരിസ്ഥിതി ദിനം ആചരിക്കും

post


യുനിസെഫും കേരള നിയമസഭയും സംയുക്തമായി പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള മേഖലകൾ ചർച്ചാവിഷയമാകുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും കാലാവസ്ഥ അസംബ്ലി 'നാമ്പ്' എന്ന പേരിൽ ജൂൺ 6ന് നിയമസഭാ മന്ദിരത്തിൽ നടക്കും. കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് നേതൃത്വം നൽകുന്ന കാലാവസ്ഥ അസംബ്ലി പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാനം, റവന്യൂ (ദുരന്ത നിവാരണം), ആരോഗ്യം തദ്ദേശ സ്വയംഭരണം, വനിതാ ശിശു വികസന വകുപ്പുകളുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിന്റെയും പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്. 150 പേർ പങ്കെടുക്കും. ഇതിന്റെ ലോഗോ സ്പീക്കർ എം.ബി രാജേഷും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചേർന്ന് പ്രകാശനം ചെയ്തു.

കാലാവസ്ഥ അസംബ്ലിയിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ക്വിസ്, മൊബൈൽ ഫോൺ ഫോട്ടോഗ്രഫി മത്സരങ്ങൾ നടത്തും. 14 മുതൽ 18 വരെ പ്രായമുള്ളവർക്കായി ക്വിസ് മത്സരവും 19-24 പ്രായപരിധിയിലുള്ളവർക്കായി മൊബൈൽ ഫോട്ടോഗ്രഫി മത്സരവുമാണ് നടത്തുക. മത്സരങ്ങളിൽ പങ്കെടുക്കാൻ വേേു://keralaclimateassembley2022.org/ എന്ന വെബ്‌സൈറ്റിൽ 20 മുതൽ രജിസ്റ്റർ ചെയ്യാം. കാലാവസ്ഥാ അസംബ്ലിയിൽ പൊതുജനങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കാം.