കൈറ്റ് വിക്ടേഴ്‌സിൽ പ്ലസ് വൺ റിവിഷനും പോർട്ടലിൽ ഓഡിയോ ബുക്കുകളും

post


കൈറ്റ്-വിക്ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ 2.0 ക്ലാസുകളുടെ ഭാഗമായി 20 മുതൽ പ്ലസ് വൺ റിവിഷൻ ക്ലാസുകൾ സംപ്രേഷണം തുടങ്ങും. പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടുന്നവിധം ഒരു വിഷയം നാലു ക്ലാസുകളിലായാണ് റിവിഷൻ ക്രമീകരിച്ചിരിക്കുന്നത്. മെയ് 31 വരെ രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും എട്ടുക്ലാസുകളിലായാണ് റിവിഷൻ. പുനഃസംപ്രേഷണം ഇതേക്രമത്തിൽ വൈകുന്നേരം 6 മുതൽ 10 വരെ ഉണ്ടാകും. അടുത്ത ദിവസം രാവിലെ 8 മുതൽ കൈറ്റ്-വിക്ടേഴ്‌സ് പ്ലസിലും പുനഃസംപ്രേഷണം ഉണ്ടായിരിക്കും.

ഓരോ വിഷയവും ശരാശരി ഒരു മണിക്കൂർ ദൈർഘ്യമുള്ള എം.പി.3 ഫോർമാറ്റിൽ തയാറാക്കിയ ഓഡിയോ ബുക്കുകളും വെള്ളിയാഴ്ച മുതൽ ഫസ്റ്റ്‌ബെൽ പോർട്ടലിൽ ലഭ്യമാകും.

പ്ലസ് വൺ ക്ലാസുകളുടെ പൊതുപരീക്ഷയ്ക്കുമുമ്പ് തത്സമയ സംശയ നിവാരണത്തിന് ലൈവ് ഫോൺ ഇൻ പരിപാടികളും ക്രമീകരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളും firstbell.kite.kerala.gov.in ൽ വിഷയം തിരിച്ച് കാണാനും കേൾക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.