മുന്നൊരുക്കങ്ങള്‍ പൂര്‍ണം; ജില്ലയില്‍ ഡ്രൈ റണ്‍ വിജയകരമായി

post

കാസര്‍കോട്: കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ട് ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ വിജയകരമായി ഡ്രൈ റണ്‍ നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ചിറ്റാരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം, കാസര്‍കോട് കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ സംഘടിപ്പിച്ചത്. കോവിഡ് വാക്‌സിനേഷന്റെ എല്ലാ  നടപടിക്രമങ്ങളും അതേ രീതിയില്‍ ആവിഷ്‌കരിക്കുകയായിരുന്നു മൂന്നു കേന്ദ്രങ്ങളിലും.

ജില്ലാ ആശുപത്രിയില്‍ നടന്ന  പരിപാടിയില്‍ എ ഡി എം എന്‍. ദേവീദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി .രാംദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. മുരളീധര നെല്ലൂരായ, ജില്ലാ ആശുപത്രി ആര്‍ എം ഓ ഡോ. ശ്രീജിത്ത് മോഹന്‍, ഹോസ്ദുര്‍ഗ്  സബ് ഇന്‍സ്‌പെക്ടര്‍ സി ബാലകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ്കുട്ടി, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ദാക്ഷായണി എന്നിവര്‍ നേതൃത്വം നല്‍കി. 

ചിറ്റാരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമാക്കല്‍, വൈസ് പ്രസിഡണ്ട് ഫിലോമിന ജോണി, ഡോ. ജോണ്‍ ജോണ്‍. കെ, ഡോ. സൂര്യാ രാഘവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ടി ശ്രീനിവാസന്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗീതാമണി എന്നിവരും കാസര്‍കോട് കിംസ് ആശുപത്രിയില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം, ഡോ. നിര്‍മ്മല്‍, ഡോ. നാരായണ നായ്ക്, ഡോ.മാത്യു.ജെ. വാളമ്പറമ്പില്‍ എന്നിവരും നേതൃത്വം നല്‍കി.

സ്വകാര്യ മേഖലയിലേതുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഫീല്‍ഡ് തല വളണ്ടിയര്‍മാര്‍ക്കും അങ്ങനെ 5750 പേര്‍ക്കാണ് ജില്ലയില്‍ ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.