തൊഴിലിടങ്ങളിലുള്‍പ്പടെ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

post

മലപ്പുറം: ആരില്‍ നിന്നും രോഗം പകരാമെന്നതിനാല്‍ തൊഴില്‍ സ്ഥലത്തും പൊതു ഇടങ്ങളിലും പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. വീടുകളില്‍ കഴിയുന്ന പ്രായമായരിലേയ്ക്കും കുട്ടികളിലേയ്ക്കും രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത അനിവാര്യമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.