അഡ്വ എം അനിൽകുമാർ കൊച്ചി മേയർ

post

എറണാകുളം : അഡ്വ എം അനിൽകുമാർ കൊച്ചി മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  വരണാധികാരിയായ ജില്ലാ കളക്ടർ എസ് സുഹാസ് സത്യവാചകം ചൊല്ലി കൊടുത്തു. കൊച്ചി കോർപ്പറേഷൻ 33-ാം ഡിവിഷൻ കൗൺസിലറാണ് അഡ്വ എം അനിൽകുമാർ . രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് മേയറെ തിരഞ്ഞെടുത്തത്. ആകെയുള്ള 74 കൗൺസിലർമാരിൽ 73 പേർ ആദ്യ ഘട്ട വോട്ടെടുപ്പിലും 68 കൗൺസിലർമാർ രണ്ടാം ഘട്ട വോട്ടെടുപ്പിലും പങ്കെടുത്തു.  എൽ ഡി എഫ് , യു ഡി എഫ് , ബി.ജെ.പി പ്രതിനിധികളായ അഡ്വ. എം അനിൽകുമാർ , അഡ്വ. ആൻ്റണി കുരീത്തറ, സുധ ദിലീപ് കുമാർ എന്നിവരാണ് മത്സരിച്ചത്. ആദ്യ ഘട്ടത്തിൽ യഥാക്രമം 36,32, 5 വോട്ടുകൾ എൽ ഡി എഫ് , യു ഡി എഫ് , ബി.ജെ.പി കൗൺസിലർമാർ നേടി. 23-ാം ഡിവിഷൻ കൗൺസിലർ തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു.  തിരഞ്ഞെടുപ്പ് ചട്ടം 8 ബി പ്രകാരം  നടന്ന രണ്ടാം ഘട്ടവോട്ടെടുപ്പിൽ അഡ്വ എം അനിൽകുമാർ 36 വോട്ടും അഡ്വ ആന്റണി കുരീത്തറ 32 വോട്ടുമാണ് നേടിയത്. ബി ജെ പി കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു. ഓപ്പൺ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടന്നത്.