കുന്നംകുളം നഗരസഭയില്‍ ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും

post

തൃശൂര്‍ : കുന്നംകുളം നഗരസഭയുടെ ലൈഫ് മിഷന്‍ - പി.എം.എ.വൈ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നടത്തി. നഗരസഭ ടൗണ്‍ ഹാളില്‍ കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി. എം. സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ ഗീതാ ശശി, കെ. കെ മുരളി, സുമ ഗംഗാധരന്‍, മിഷ സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ കെ.എ.അസീസ്, നഗരസഭാ സെക്രട്ടറി കെ.കെ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
നഗരസഭയില്‍ 484 കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് അനുവദിച്ചിട്ടുള്ളത്. കുടുംബ സംഗമത്തിന്റെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച കുടുംബങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ മുഖേന നല്‍കുന്ന സേവനങ്ങള്‍ക്കായി അദാലത്തും സംഘടിപ്പിച്ചു. പ്രധാനപ്പെട്ട 20 ഓളം വകുപ്പുകളുടെ സേവനങ്ങളാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്.