തരിശ് ഭൂമിയിലെ വിജയഗാഥയുമായി പൊട്ട് വെള്ളരി കര്‍ഷകന്‍

post

തൃശൂര്‍ : തരിശ് ഭൂമിയില്‍ വിജയഗാഥ രചിച്ച് പൊട്ട് വെള്ളരി കര്‍ഷകന്‍. ശ്രീനാരായണപുരം പഞ്ചായത്ത് പി വെമ്പല്ലൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ കുളങ്ങരയാണ് തരിശായി കിടന്നിരുന്ന ഭൂമിയില്‍ പൊട്ട് വെള്ളരി കൃഷി ചെയ്ത് വിജയം കൊയ്തത്. പൊട്ട് വെള്ളരിയുടെ സീസണായതിനാല്‍ കര്‍ഷകനായ ശ്രീനിയ്ക്ക് തരിശ് ഭൂമിയില്‍ കൃഷിയിറക്കുക എന്ന ആശയം മുള പൊട്ടുകയായിരുന്നു. കൃഷി ഓഫീസര്‍മാരായ ദിവ്യ പി, മിനി എസ്, തങ്കരാജ് എന്നിവരുടെ സഹകരണം കൂടിയായതോടെ കൃഷിയിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സീസണില്‍ എല്ലാ ദിവസവും വിളവ് എടുക്കാന്‍ കഴിയും എന്ന പ്രത്യാശയിലാണ് ഈ കര്‍ഷന്‍. കൃഷി നല്ല രീതിയില്‍ ചെയ്താല്‍ വളരെ ആദായകരമാണെന്നും ശ്രീനിവാസന്‍ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ വിളവെടുപ്പ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബീന, മാറ്റ് ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.