ജനോപകാരപ്രദമായ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി നീലേശ്വരം നഗരസഭ

post

കാസര്‍കോട്: ജില്ലയിലെ നഗരസഭകളില്‍ അവസാനം രൂപീകരിച്ച  നീലേശ്വരം നഗരസഭ ഈ ചുരുങ്ങിയ കാലഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. നഗരസഭയിലെ ഭരണസമിതി ഒത്തൊരുമിച്ച് നടത്തിയ പ്രവര്‍ത്തനത്തിന് ഫലമായി നേടിയ നേട്ടങ്ങള്‍ അടുത്ത വരുന്ന ഭരണസമിതിക്ക് കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാനുള്ള ഒരു മത്സര സാധ്യതയാണെന്നും ജനോപകാരപ്രദമായ പദ്ധതികള്‍ സമയബന്ധിതമായി നിശ്ചയദാര്‍ഢ്യത്തോടെ നീലേശ്വരം നഗരസഭ നടപ്പാക്കിയെന്നും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നീലേശ്വരം നഗരസഭ തയ്യാറാക്കിയ ' കരുതലോടെ കാലത്തിനപ്പുറത്തേക്കുള്ള അഞ്ച് വര്‍ഷങ്ങള്‍'എന്ന വികസനരേഖ പ്രകാശനം ചെയ്തതുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 

സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പരമാവധി  സാധ്യതകള്‍   ഉപയോഗിച്ചുകൊണ്ട് ലഭ്യമാവുന്ന ഇടങ്ങളിലെല്ലാം സാമ്പത്തിക സമാഹരണം നടത്തുകയോ അല്ലെങ്കില്‍ അവരിലൂടെ പദ്ധതികള്‍ നടപ്പാക്കി വികസനത്തിനുവേണ്ടിയുള്ള വലിയ പരിശ്രമമാണ് നടത്തുന്നത.് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ തദ്ദേശീയമായി സംഘടിപ്പിക്കപ്പെട്ട വിഭവസമാഹരണത്തിന്റെ് ഭാഗമാണ് പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തുകളില്‍ കാര്യത്തില്‍ വിവിധ സാമ്പത്തിക ഏജന്‍സികളുടെയും ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും  സഹായത്തോടുകൂടി വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. പാലായില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഷട്ടര്‍ കം റെഗുലേറ്റര്‍ ബ്രിഡ്ജ്  ഇതിനുദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

കേരളം  മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസൂയവഹമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുളളത്.പിന്നിട്ട നാലര വര്‍ഷത്തില്‍ സംസ്ഥാനത്ത്  ഒരു വലിയ കുതിച്ചുചാട്ടം ഉണ്ടായി എന്നത്  തര്‍ക്കമില്ലാത്ത കാര്യമാണ്. ദിശാബോധത്തോടെയും ലക്ഷ്യബോധത്തോടെയും ഒരു സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കര്‍മപദ്ധതിയാണ് ഇതിന് പിന്നില്‍. 2018ലെ ഏറ്റവും ശക്തമായ പ്രകൃതിക്ഷോഭവും 2020 ആരംഭംമുതലുള്ള മഹാമാരിയുമടക്കമുള്ള പ്രതിബന്ധങ്ങള്‍ക്ക്  നടുവിലും വിഭവസമാഹരണത്തിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നാം നടപ്പാക്കുകയാണ്. അതിന്റെ ഭാഗമായി നാടാകെ വികസിക്കുകയും, വന്‍കിട പദ്ധതികള്‍ നടപ്പാക്കുകയും, പദ്ധതികള്‍ക്കുവേണ്ടി പണം കണ്ടെത്താന്‍ കഴിയുകയും ചെയ്തു. ഏതാണ്ട് 69000 കോടി രൂപ ഈ അഞ്ചുവര്‍ഷത്തിനുള്ളില്‍ സമാഹരിച്ച് നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനായി  ഉപയോഗിക്കുകയാണ.് വികസനത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തനത് ഫണ്ട് ഉപയോഗിച്ച്  നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഇതെന്നും മന്ത്രി പറഞ്ഞു.