ഇടുക്കി ജില്ലയില്‍ എലിപ്പനി നിയന്ത്രണ ക്യാമ്പയിന്‍ ഒക്ടോബര്‍ 19 മുതല്‍

post

ഇടുക്കി : എലിപ്പനിക്കെതിരെ   പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി ജില്ലയില്‍ കവചം എലിപ്പനി രോഗ നിയന്ത്രണ ക്യാമ്പയിന്‍ ഒക്ടോബര്‍ 19 മുതല്‍ ഡിസംബര്‍ 31 വരെ നടത്തും. എലിപ്പനി മൂലം  ഉണ്ടാവുന്ന മരണവും രോഗവും കുറയ്ക്കുകയാണ്  ക്യാമ്പയിന്റെ  ഉദ്ദേശം. ജില്ലയില്‍  കൂടുതലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്  തൊഴിലുറപ്പ് ജോലിക്കാരുടെയും  കര്‍ഷക വൃത്തിയില്‍  ഏര്‍പ്പെടുന്നവരിലും  ക്ഷീര കര്‍ഷകരിലും  ശുചീകരണ  തൊഴിലാളികളിലും  ആണ്. ഇവര്‍ക്ക് പ്രതിരോധ ഗുളിക നല്‍കി രോഗം തടയാലാണ്  ലക്ഷ്യം. ക്ഷീര  സംഗങ്ങള്‍ക്കും തൊഴിലുറപ്പ് മേറ്റ് മാര്‍ക്കും മറ്റ്  വിഭാഗങ്ങള്‍ക്കുമായുള്ള പ്രതിരോധ ഗുളിക  ക്യാമ്പയിന്‍ ഭാഗമായി സര്‍ക്കാര്‍ ആശുപത്രിയില്‍  ലഭ്യമാക്കിയിട്ടുണ്ട്. ശക്തമായ പനി, മസ്സില്‍ വേദന, തലകറക്കം, ഓക്കാനം, മൂത്രത്തിനും ശരീരത്തിനും  മഞ്ഞ കളര്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി  ഡോക്ടറെ കണ്ട് തൊഴില്‍ സാഹചര്യം  വ്യക്തമാക്കണം.

ക്യാമ്പിന്റെ  വിജയകരമായ നടത്തിപ്പിന് പൊതു ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെ കുടുംബശ്രീയുടെയും സഹകരണം ഉണ്ടാകണമെന്നും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എന്‍. പ്രിയ  അറിയിച്ചു.