ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ പി.എസ്.സി. പരിശീലന ക്ലാസ്സുകള്‍

post

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യക എംപ്ലോയ്‌മെന്റ് എക്്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി സൗജന്യ പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഡിസംബര്‍ 13 നകം അപേക്ഷ സമര്‍പ്പിക്കണം. 

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ 0495 2373179 എന്ന ഓഫീസ് നമ്പരിലോ ബന്ധപ്പെടാമെന്ന് സബ്‌റീജ്യണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.