ഇന്നലെ(സെപ്തംബര്‍ 25) 569 പേര്‍ക്ക് കോവിഡ്

post

കൊല്ലം : ആറ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 25) 569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന രോഗനിരക്കാണിത്. വിദേശത്ത് നിന്നുമെത്തിയ നാലു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഏഴു പേര്‍ക്കും സമ്പര്‍ക്കം വഴി 552 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ മാത്രം 155 പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടായി.  തിരുമുല്ലവാരം-16, തട്ടാമല-10, ചാത്തിനാംകുളം-7, തങ്കശ്ശേരി, പള്ളിത്തോട്ടം, പള്ളിമുക്ക് എന്നിവിടങ്ങളില്‍ ആറ് വീതവും ഇരവിപുരം, തേവള്ളി, പായിക്കട ഭാഗങ്ങളില്‍ അഞ്ച് വീതവും അയത്തില്‍, പട്ടത്താനം, മങ്ങാട്, മുണ്ടയ്ക്കല്‍, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ നാല് വീതവും പുള്ളിക്കട, പുന്തലത്താഴം, മാമൂട്ടില്‍കടവ്, മൂതാക്കര, പാലത്തറ, കേശവനഗര്‍, ആശ്രാമം, കാവനാട്, കോട്ടയ്ക്കകം ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍.

ആലപ്പാട്-55, കരുനാഗപ്പള്ളി-40, കുലശേഖരപുരം-24, പടപ്പക്കര-23,  ശാസ്താംകോട്ട, ശൂരനാട് എന്നിവിടങ്ങളില്‍ 21 വീതവും ഇളമ്പള്ളൂര്‍, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ 11 വീതവും വിളക്കുടി-10, തെക്കുംഭാഗം, പെരിനാട് ഭാഗങ്ങളില്‍ ഒന്‍പത് വീതവും പൂയപ്പള്ളി-8, ആദിച്ചനല്ലൂര്‍, ഓച്ചിറ, കൊട്ടാരക്കര, തൊടിയൂര്‍ എന്നിവിടങ്ങളില്‍ ഏഴ് വീതവും തൃക്കരുവ, പുനലൂര്‍ ഭാഗങ്ങളില്‍ ആറ് വീതവും അഞ്ചല്‍, കുമ്മിള്‍, നെടുമ്പന എന്നിവിടങ്ങളില്‍ അഞ്ച് വീതവും കരവാളൂര്‍, കൊറ്റങ്കര, ചിതറ, നെടുവത്തൂര്‍, മേലില, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ നാല് വീതവും ഉമ്മന്നൂര്‍, എഴുകോണ്‍, ക്ലാപ്പന, ചവറ, തഴവ, തേവലക്കര, പത്തനാപുരം, പനയം, മയ്യനാട്, വെട്ടിക്കവല, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് രോഗികള്‍. ജില്ലയില്‍ ഇന്നലെ 207 പേര്‍  രോഗമുക്തി നേടി.

സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ  വാഴത്തോപ്പ് സ്വദേശി ജോര്‍ജ്ജ്(69),  സെപ്റ്റംബര്‍ 18 ന് മരണമടഞ്ഞ കൊല്ലം സ്വദേശി സദാശിവന്‍(90), സെപ്റ്റംബര്‍ 23 ന് മരണമടഞ്ഞ ചടയമംഗലം സ്വദേശി വാവാകുഞ്ഞ്(68) എന്നിവരുടെ  മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.