എന്‍ജിനിയറിങ് - ഫാര്‍മസി എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു

post

എന്‍ജിനിയറിങ്് ഒന്നാം റാങ്ക് കെ. എസ്. വരുണിന്; ഫാര്‍മസിയില്‍ അക്ഷയ് കെ. മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിങ്് - ഫാര്‍മസി എന്‍ട്രസ് പരീക്ഷാ ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീല്‍ ഓണ്‍ലൈന്‍ മുഖേന പ്രഖ്യാപിച്ചു. കോട്ടയം തെള്ളകം പഴയ എം. സി. റോഡില്‍ അബാദ് റോയല്‍ ഗാര്‍ഡന്‍സില്‍ 7 എച്ച് ഫ് ളാറ്റിലെ കെ. എസ്. വരുണിനാണ് എന്‍ജിനിയറിങ് ഒന്നാം റാങ്ക്. കണ്ണൂര്‍ മാതമംഗലം ഗോകുലത്തില്‍ ടി. കെ. ഗോകുല്‍ ഗോവിന്ദിനാണ് രണ്ടാം റാങ്ക്. മലപ്പുറം നെടിയിരിപ്പ് മുസ്‌ലിയാര്‍ അങ്ങാടി തയ്യില്‍ വീട്ടില്‍ പി. നിയാസ്‌മോന്‍ മൂന്നാം റാങ്ക് നേടി. കൊല്ലം ഡീസന്റ് മുക്കില്‍ വെറ്റിലത്താഴം മേലേമഠം ആദിത്യബാബു നാലാം റാങ്കും കോഴിക്കോട് ചേവായൂര്‍ ഗോള്‍ഫ് ലിങ്ക് റോഡില്‍ ആര്‍ദ്രത്തില്‍ അദ്വൈത് ദീപക് അഞ്ചാം റാങ്കും കാസര്‍കോട് തെക്കില്‍ ബെണ്ടിച്ചാല്‍ മോവല്‍ കോമ്പൗണ്ടില്‍ ഇബ്രാഹിം സൊഹൈല്‍ ഹാരിസ് ആറാം റാങ്കും മലപ്പുറം നെടിയിരിപ്പ് നാനക്കല്‍ ഹൗസില്‍ തസ്‌ലീം ബേസില്‍ എന്‍ ഏഴാം റാങ്കും തൃശൂര്‍ ചൊവ്വന്നൂര്‍ കൊടുവായൂര്‍ ക്ഷേത്രം റോഡില്‍ പാണ്ടിയാട്ട് വീട്ടില്‍ അക്ഷയ് കെ. മുരളീധരന്‍ എട്ടാം റാങ്കും മലപ്പുറം വാലില്ലാപ്പുഴ കുട്ടോളി ഉമ്മിണിയില്‍ വീട്ടില്‍ മുഹമ്മദ് നിഹാദ് യു. ഒന്‍പതാം റാങ്കും കോഴിക്കോട് ചേനോലി ചാലിക്കര വണ്ണപ്പടിമീത്തല്‍ അലീന എം. ആര്‍. പത്താം റാങ്കും കരസ്ഥമാക്കി.

എസ്. സി. വിഭാഗത്തില്‍ കൊല്ലം കൊട്ടാരക്കര സായ് വിഹാറില്‍ ജഗന്‍ എം. ജെ. ഒന്നാം റാങ്ക് നേടി. റാങ്ക് ലിസ്റ്റില്‍ 252-ാം റാങ്കുകാരനാണ്. കണ്ണൂര്‍ ബര്‍ണശേരി ഡിഫന്‍സ് സിവിലിയന്‍ ക്വാര്‍ട്ടേഴ്‌സില്‍ നീമ പി. മണികണ്ഠനാണ് രണ്ടാം റാങ്ക്. 443 ആണ് എന്‍ജിനിയറിങ് റാങ്ക്. എസ്.ടി. വിഭാഗത്തില്‍ കോട്ടയം മേലുകാവ്മറ്റത്ത് കുന്നുംപുറത്ത് വീട്ടില്‍ അശ്വിന്‍ സാം ജോസഫിനാണ് ഒന്നാം റാങ്ക്. എന്‍ജിനിയറിങ് റാങ്ക് 1,236. കാസര്‍കോട് നേക്ക്‌രാജ് ഗുരുനഗറില്‍ പ്രസാദ് നിലയത്തില്‍ പവനിത ബി. ക്കാണ് രണ്ടാം റാങ്ക്. 4,727 ആണ് എന്‍ജിനറിയറിങ് റാങ്ക്.

തൃശൂര്‍ ചൊവ്വണ്ണൂര്‍ കൊടുവായൂര്‍ ക്ഷേത്രം റോഡില്‍ അക്ഷയ് കെ. മുരളീധരനാണ് ഫാര്‍മസിയില്‍ ഒന്നാം റാങ്ക്. കാസര്‍കോട് പരപ്പ മാങ്കോട്ടയില്‍ വീട്ടില്‍ ജോയല്‍ ജയിംസിന് രണ്ടാം റാങ്കും കൊല്ലം ഡീസന്റ് മുക്ക് വെറ്റിലത്താഴം മേലേമഠം ആദിത്യ ബൈജുവിന് മൂന്നാം റാങ്കും ലഭിച്ചു.

പ്രവേശന നടപടികള്‍ ഈ മാസം 29ന് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7,739 കുട്ടികള്‍ റാങ്ക് ലിസ്റ്റില്‍ കൂടുതലായി ഉള്‍പ്പെട്ടിട്ടുണ്ട്. 53,236 പേരാണ് എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റിലുള്ളത്. ഇതില്‍ 27,733 പെണ്‍കുട്ടികളും 25,503 ആണ്‍കുട്ടികളുമുണ്ട്. കേരള സിലബസിലെ 37,124 കുട്ടികളും സി.ബി.എസ്.സിയിലെ 14,468 കുട്ടികളും ഐ. എസ്. സിയിലെ 1,206 കുട്ടികളും മറ്റ് സിലബസുകള്‍ പഠിച്ച 438 കുട്ടികളും റാങ്ക് ലിസ്റ്റിലുണ്ട്. ആദ്യ 5000 റാങ്കില്‍ കേരള സിലബസിലെ 2280 കുട്ടികളും സി. ബി. എസ്. സിയിലെ 2,477 കുട്ടികളും ഉള്‍പ്പെട്ടു. ആദ്യ നൂറ് റാങ്കില്‍ 87 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമാണുള്ളത്. പ്രവേശന പരീക്ഷ ആദ്യ അവസരത്തില്‍ തന്നെ പാസായത് 66 കുട്ടികളാണ്. തിരുവനന്തപുരം ജില്ലയിലെ 21 പേരും കോട്ടയത്തെ 19 ഉം മലപ്പുറത്തെ 18 കുട്ടികളും ആദ്യ നൂറ് റാങ്കിലുണ്ട്. ഫാര്‍മസി റാങ്ക്‌ലിസ്റ്റില്‍ 47,081 കുട്ടികളുണ്ട്. ഇതില്‍ 34,260 പെണ്‍കുട്ടികളും 12,821 ആണ്‍കുട്ടികളുമാണ്. ജില്ല, എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റിലുള്ള കുട്ടികള്‍, ആദ്യ ആയിരം റാങ്കില്‍ വന്നവര്‍ എന്ന ക്രമത്തില്‍:

തിരുവനന്തപുരം, 6479, 126

കൊല്ലം, 5306, 61

പത്തനംതിട്ട, 1868, 24

ആലപ്പുഴ, 3093, 34

കോട്ടയം, 2995, 84

ഇടുക്കി, 991, 10

എറണാകുളം, 6119, 175

തൃശൂര്‍, 5335, 80

പാലക്കാട്, 3236, 48

മലപ്പുറം, 5812, 108

കോഴിക്കോട്, 5068, 121

വയനാട്, 858, 11

കണ്ണൂര്‍, 4252, 73

കാസര്‍കോട്, 1398, 32

മറ്റു സ്ഥലങ്ങള്‍, 426, 13