കണ്ടെയിന്‍മെന്റ് സോണില്‍ 32 വാര്‍ഡുകള്‍ കൂടി

post

കണ്ണര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 32 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 12, അഴീക്കോട് 7, ചെങ്ങളായി 17, ചിറക്കല്‍ 2, ഏഴോം 26, ഇരിട്ടി നഗരസഭ 3, 15, കാങ്കോല്‍ ആലപ്പടമ്പ 1, കരിവെള്ളൂര്‍ പെരളം 9, കൂത്തുപറമ്പ് നഗരസഭ 19, 22, കൊട്ടിയൂര്‍ 6, കുഞ്ഞിമംഗലം 8, മട്ടന്നൂര്‍ നഗരസഭ 34, മയ്യില്‍ 12, മുഴക്കുന്ന് 11, നാറാത്ത്  16, പാനൂര്‍ നഗരസഭ 1, 22, പാപ്പിനിശ്ശേരി 12, പരിയാരം 14, പായം 18, പയ്യന്നൂര്‍ നഗരസഭ 3, 25, പെരളശ്ശേരി 18, തളിപ്പറമ്പ് നഗരസഭ 7, ഉദയഗിരി 2, 13, വേങ്ങാട് 8, 18 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചപ്പാരപ്പടവ് 15, നാറാത്ത് 6 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.