ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ ജൂൺ 13 ന്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 2025 - എഴുത്ത് പരീക്ഷ ജൂൺ 13 ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷകർക്ക് സംരക്ഷ പ്രൊഫൈലിൽ നിന്നും ജൂൺ 6 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ സാധിക്കാത്തവർ ലൈസൻസിങ് ബോർഡുമായി ബന്ധപ്പെടുക. വെബ്സൈറ്റ്: https://dei.kerala.gov.in , സംരക്ഷ: https://samraksha.ceikerala.gov.in , KSEBL ഫോൺ നമ്പർ : 0471-2339233.






