അവലോകന യോഗം ചേര്‍ന്നു

post

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഇത്തവണ ചടങ്ങുകള്‍ സംഘടിപ്പിക്കുക. ഡോക്ടറും നേഴ്‌സും ഉള്‍പ്പെടെ 12 ആരോഗ്യ പ്രവര്‍ത്തകരെ സ്റ്റേഡിയത്തില്‍ നിയോഗിക്കും. കൂടാതെ ആംബുലന്‍സുകളുടെ സേവനവും ഉറപ്പുവരുത്തും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഉന്നത ഉദ്യോഗസ്ഥരടക്കം പരമാവധി നൂറു പേരെ ഉള്‍പെടുത്തിയാകും പരിപാടികള്‍ സംഘടിപ്പിക്കുക. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ തെര്‍മല്‍ സ്‌കാനിംഗിനു വിധേയമാക്കും. എഡിഎം വി. ആര്‍ വിനോദ്, പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ ഓഫീസര്‍ ലഫ്.കേണല്‍ എം. മോഹനകുമാര്‍, എ. ആര്‍ കമാന്റന്‍ഡ് ഡി. അശോക് കുമാര്‍ , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനു കെ. എസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.