ജില്ലയില്‍ 33 പേര്‍ക്ക് കൂടി കോവിഡ്

post

സമ്പര്‍ക്കത്തിലൂടെ 31 പേര്‍ക്ക് രോഗബാധ

41 പേര്‍ക്ക് രോഗ മുക്തി

വയനാട് : ജില്ലയില്‍ ഇന്നലെ (10.08.20) 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 41 പേര്‍ രോഗമുക്തി നേടി. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മറ്റുളളവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ മൈസൂരില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 920 ആയി. ഇതില്‍ 583 പേര്‍ രോഗമുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 335 പേരാണ് ചികിത്സയിലുള്ളത്. 315 പേര്‍ ജില്ലയിലും 20 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍:

വാളാട് സമ്പര്‍ക്കത്തിലുള്ള 24 പേര്‍ (പുരുഷന്‍മാര്‍ 13, സ്ത്രീകള്‍ 6, കുട്ടികള്‍ 5), മാനന്തവാടി സമ്പര്‍ക്കത്തിലുള്ള 5 പേര്‍ (വേമം സ്വദേശി28 വയസ്, എടവക സ്വദേശികളായ രണ്ട് പുരുഷന്‍മാര്‍ 18, 15 വയസ്, ഒരു സ്ത്രീ  39, ഒരു കുട്ടി 9),  കണ്ണൂരില്‍ ജോലി ചെയ്യുന്ന മുട്ടില്‍ സ്വദേശിയായ പോലീസുകാരന്‍ (29), ലോറി ഡ്രൈവറുടെ സമ്പര്‍ക്കത്തിലുളള പെരിക്കല്ലൂര്‍ സ്വദേശി (40), മസ്‌ക്കറ്റില്‍ നിന്നെത്തിയ ബത്തേരി സ്വദേശി (31), മൈസൂരില്‍ നിന്നെത്തിയ നെന്‍മേനി സ്വദേശി (32) എന്നിവരാണ് രോഗം സ്ഥിരീകരിച്ചവര്‍.

41 പേര്‍ക്ക് രോഗമുക്തി

ചികിത്സയിലായിരുന്ന 34 വാളാട് സ്വദേശികളും കുറുക്കന്‍മൂല, വരദൂര്‍, പയ്യമ്പള്ളി, നല്ലൂര്‍നാട്, എടവ, പൊഴുതന, മുണ്ടക്കുറ്റി എന്നീ സ്ഥലങ്ങളിലുളള ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

138 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (10.08) പുതുതായി നിരീക്ഷണത്തിലായത് 138 പേരാണ്. 162 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2774 പേര്‍. ഇന്ന് വന്ന 25 പേര്‍ ഉള്‍പ്പെടെ 363 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് 171 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 28486  സാമ്പിളുകളില്‍ 27157 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 26237 നെഗറ്റീവും 920 പോസിറ്റീവുമാണ്.