ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്നത് 30 ക്യാമ്പുകള്‍

post

ആലപ്പുഴ: ജില്ലയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍, ചേര്‍ത്തല, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി 30 ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 229 കുടുംബങ്ങളില്‍ നിന്നുള്ള 891 പേരാണ് നിലവില്‍ ക്യാമ്പുകളിലുള്ളത്. ഇവരില്‍ 370 പുരുഷന്മാരും 400 സ്ത്രീകളും 121 കുട്ടികളും ഉണ്ട്. 32 പേര്‍ മുതിര്‍ന്ന പൗരന്മാരാണ്. ഗര്‍ഭിണികളായ മൂന്നുപേരും ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.